Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യവിഷബാധ: എറണാകുളം...

ഭക്ഷ്യവിഷബാധ: എറണാകുളം ആർ.ടി.ഒ ചികിത്സയിൽ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു

text_fields
bookmark_border
food poisoning
cancel

കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആ​ർ.​ടി.​ഒ ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ (52), മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ (23) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. കാ​ക്ക​നാ​ട് ടി.​വി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്.

നി​ർ​ത്താ​തെ​യു​ള്ള ഛർ​ദി, വ​യ​റി​ള​ക്കം എ​ന്നി​വ​യെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ചി​കി​ത്സ തേ​ടി​യ​ത്. ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​സാ​ല​ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ച​താ​യി ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoningRTO
News Summary - Food poisoning: Under treatment by Ernakulam RTO, hotel closed by municipality
Next Story