Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിലും...

ആലപ്പുഴയിലും കൊല്ലത്തും ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ആശുപത്രിയിൽ; മന്ത്രിമാർ റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
ആലപ്പുഴയിലും കൊല്ലത്തും ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ആശുപത്രിയിൽ; മന്ത്രിമാർ റിപ്പോര്‍ട്ട് തേടി
cancel

കാ​യം​കു​ളം​/​കൊ​ട്ടാ​ര​ക്ക​ര: ആ​ല​പ്പു​ഴ​യി​ലും കൊ​ല്ല​ത്തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. ആ​ല​പ്പു​ഴ കാ​യം​കു​ളം ക​രീ​ല​ക്കു​ള​ങ്ങ​ര ടൗ​ൺ ഗ​വ. യു.​പി സ്കൂ​ളി​ലാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി 40ഓ​ളം പേ​രെ കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ലും നി​ര​വ​ധി കു​ട്ടി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ല​ത്ത് കൊ​ട്ടാ​ര​ക്ക​ര ക​ല്ലു​വാ​തു​ക്ക​ൽ അം​ഗ​ൻ​വാ​ടി​യി​ലാ​ണ് നാ​ല്​ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

ക​രീ​ല​ക്കു​ള​ങ്ങ​ര ടൗ​ൺ ഗ​വ. യു.​പി സ്കൂ​ളി​ൽ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി​ത​ന്നെ പ​ല​രും ചി​കി​ത്സ തേ​ടി. ശ​നി​യാ​ഴ്ച​യാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക്​ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന​ക്കാ​യി ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യു​മ​ട​ക്കം സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. 593 കു​ട്ടി​ക​ളും 19 അ​ധ്യാ​പ​ക​രും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ല്ലു​വാ​തു​ക്ക​ൽ അം​ഗ​ൻ​വാ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച ചെ​ള്ളു​ള്ള പ​ഴ​കി​യ അ​രി ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ​ണ​മാ​ണ്​ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും അം​ഗ​ൻ​വാ​ടി​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​റെ​യും ഹെ​ൽ​പ്പ​റെ​യും സ​സ്​​പെ​ൻ​ഡ് ചെ​യ്തു.


മന്ത്രിമാർ റിപ്പോര്‍ട്ട് തേടി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​യി​ലും ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും റി​പ്പോ​ര്‍ട്ട് തേ​ടി. സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ട് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ചി​കി​ത്സ തേ​ടി​യ കു​ട്ടി​ക​ള്‍ക്ക് ആ​ര്‍ക്കും ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ർ​ട്ട് കി​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ കാ​ര​ണ​മെ​ന്തെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.​

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍, ബാ​ല​രാ​മ​പു​രം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ സ്കൂ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ സ്കൂ​ൾ സ്റ്റോ​ര്‍ റൂം ​സീ​ല്‍ ചെ​യ്തു. അ​ഞ്ച് ദി​വ​സം സ്കൂ​ള്‍ അ​ട​ച്ചി​ടാ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ നി​ർ​ദേ​ശം ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ക്കും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ക്കും ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. സ്‌​കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഇ​വ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വീ​ണ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottarakkaraKayamkulamFood poison
News Summary - Food poisoning in Kayamkulam and Kottarakkara; Students in treatment
Next Story