Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ യാത്രക്കിടെ...

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധ; ഇരുപതോളം പേർ ചികിത്സ തേടി

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധ; ഇരുപതോളം പേർ ചികിത്സ തേടി
cancel
Listen to this Article

തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ ചികിത്സ തേടി. നാല് കുട്ടികളുൾപ്പെടെ അഞ്ചുപേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു.

മാവേലി എക്സ്പ്രസിൽ മൂകാംബികയിൽനിന്ന്​ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ ശ്രീകുട്ടി (29), മകൾ ദിയ (നാല്), അവന്തിക (ഒമ്പത്), നിരഞ്‌ജന (നാല്), നിവേദ്യ (ഒമ്പത്) എന്നിവരെയാണ്‌ ആശുപത്രിൽ പ്രവേശിപ്പിച്ചത്‌.

ഞായറാഴ്‌ച രാവിലെ ഇവർ ഉടുപ്പിയി​ലെ ഹോട്ടലിൽനിന്നാണ് ഭക്ഷണം കഴിച്ചത്‌. രാത്രി ഏഴരയോടെ റെയിൽവേ സ്‌റ്റേഷനിൽനിന്നും ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. എട്ടരയോടെ ഛർദി തുടങ്ങി. ട്രെയിനിൽ അസ്വസ്ഥത അനുഭവപ്പെട്ട സംഘത്തെ തൃശൂരിൽ ഇറക്കി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoning
News Summary - Food poisoning during train travel Twenty people hospitalized
Next Story