Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷവർമയും ഷവായിയും...

ഷവർമയും ഷവായിയും കഴിച്ച് ഭക്ഷ്യവിഷബാധ: യുവതിയുടെ ചികിത്സക്ക്​ ചെലവായത് 2.5 ലക്ഷം, കോടതിയെ സമീപിക്കും

text_fields
bookmark_border
ഷവർമയും ഷവായിയും കഴിച്ച് ഭക്ഷ്യവിഷബാധ: യുവതിയുടെ ചികിത്സക്ക്​ ചെലവായത് 2.5 ലക്ഷം, കോടതിയെ സമീപിക്കും
cancel
camera_alt

(പ്രതീകാത്മക ചിത്രം)

കൊച്ചി: എറണാകുളം രവിപുരത്തെ ഹോട്ടലിൽനിന്ന്​ ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻമരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്.

രവിപുരം റിയൽ അറേബ്യ ഹോട്ടലിൽനിന്ന്​ ഷവർമയും ഷവായിയും കഴിച്ച യുവതിക്കും സുഹൃത്തുക്കൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്ക്​ ഇതുവരെ 2.5 ലക്ഷം രൂപ ചെലവായെന്ന്​ കുടുംബം പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു.

ഉദയംപേരൂരിലെ ന്യൂസ്റ്റാർ ബേക്കറിയിൽനിന്ന് ചിക്കൻ സാൻവിച്ച് കഴിച്ച സംസ്ഥാന ബാഡ്മിന്‍റൺ താരമായ 16കാരനും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ബേക്കറിയും അധികൃതർ പൂട്ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food Poisoningshawarmashawaya
News Summary - Food poisoning after eating shawarma and shawaya at Ravipuram
Next Story