Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യക്കിറ്റ്​: കമീഷൻ...

ഭക്ഷ്യക്കിറ്റ്​: കമീഷൻ കുടിശ്ശിക നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന്​​ ഹൈകോടതി

text_fields
bookmark_border
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം, ഹൈകോടതി,
cancel

കൊച്ചി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തതിന്‍റെ കമീഷൻ കുടിശ്ശിക റേഷൻ കടയുടമകൾക്ക് ഡിസംബർ 23നകം വിതരണം ചെയ്യാത്തപക്ഷം ഉന്നത ഉദ്യോഗസ്ഥർ നേരിട്ട്​ ഹാജരാകേണ്ടിവരുമെന്ന്​ ഹൈകോടതി. കുടിശ്ശിക രണ്ടു മാസത്തിനകം നൽകാൻ ഫെബ്രുവരി രണ്ടിന്​ ഹൈകോടതി ഉത്തരവിട്ടിട്ടും നൽകാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ്​ ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ അന്ത്യശാസനം.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ്​ റേഷൻ കടയുടമകൾക്ക് എത്രയും വേഗം കുടിശ്ശിക നൽകാൻ ഉത്തരവിട്ടത്​. സൗജന്യ ഭക്ഷ്യക്കിറ്റിന് ഏഴു രൂപ നിരക്കിലും ഓണക്കിറ്റിന് അഞ്ചു രൂപ നിരക്കിലും കമീഷൻ നൽകാനായിരുന്നു നിർദേശം.

ഫെബ്രുവരിയിലെ ഉത്തരവ്​ നടപ്പാക്കി ഡിസംബർ 23നകം റിപ്പോർട്ട്​ നൽകണമെന്നും വീഴ്‌ച വരുത്തിയാൽ ഭക്ഷ്യ സെക്രട്ടറിയും സിവിൽ സപ്ലൈസ് ഡയറക്ടറും നേരിട്ട്​ ഹാജരാകേണ്ടി വരുമെന്നുമാണ്​ ഇടക്കാല ഉത്തരവ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food kitHigh court
News Summary - Food kit: High court will summon the officials of the commission does not pay the dues
Next Story