4200 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി പ്രവാസി മലയാളി; ചെലവഴിച്ചത് 21 ലക്ഷം
text_fieldsവലിയകുന്ന് (മലപ്പുറം): ലോക്ഡൗൺ കാലത്ത് പ്രയാസം അനുഭവിക്കുന്ന ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് പ്രവാസിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. വലിയകുന്ന് സ്വദേശി കെ.എം. അബ്ദുൽ നാസറാണ് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും 4200 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തത്.
21 ലക്ഷം രൂപയാണ് ഇതിനായി അദ്ദേഹം ചെലവഴിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തിയതായി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൊയ്തു പറഞ്ഞു. കിറ്റ് വിതരണത്തിെൻറ പഞ്ചായത്ത്തല ഉദ്ഘാടനം കെ.എം. അബ്ദുൽ നാസറിെൻറ ഇളയ മകൻ മാഹിർ അബ്ദുൽ നാസിർ നിർവഹിച്ചു.
ഡി.സി.സി സെക്രട്ടറി പി.സി.എ. നൂർ, കെ.ടി. മൊയ്തു, പി. സുരേഷ്, പി. സുധീർ, ഇ.കെ. രാജു, ബിനീഷ് മങ്കേരി, ബിജു കുട്ടൻ, അനീസ് കോട്ടപ്പുറത്ത്, ബാബു പുറമണ്ണൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
