Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗണില്‍...

ലോക്ഡൗണില്‍ നോമ്പുകഞ്ഞി വിതരണം; നഗരസഭ മുന്‍ കൗണ്‍സിലറടക്കം രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ലോക്ഡൗണില്‍ നോമ്പുകഞ്ഞി വിതരണം; നഗരസഭ മുന്‍ കൗണ്‍സിലറടക്കം രണ്ടുപേര്‍ അറസ്​റ്റില്‍
cancel

അടൂര്‍: റമദാനില്‍ ലോക്ഡൗണ്‍ നിയമം തെറ്റിച്ച് നോമ്പുകഞ്ഞി വിതരണം നടത്തിയ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലറും അഭി ഭാഷകനുമായ സി.പി.എമ്മുകാരനടക്കം രണ്ടുപേരെ അറസ്​റ്റ് ചെയ്തു. കണ്ണംകോട് ദേവധാനത്ത് അഡ്വ. എസ്. ഷാജഹാന്‍ (40), പള്ളി തെ ക്കേതില്‍ റഹിം (49) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്​റ്റ് ചെയ്തത്.

കോവിഡി​​െൻറ പശ്ചാത്തലത്തില്‍ പള്ളികളില്‍ കൂട്ടമായ പ്രാര്‍ഥനയോ ഇഫ്താര്‍ വിരുന്നോ നടത്തില്ലെന്ന് വിവിധ ജമാഅത്ത് കമ്മിറ്റികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സി.പി.എം നേതാവും മദര്‍ തെരേസ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഏരിയ സെക്രട്ടറി കൂടിയായ ഷാജഹാ​​െൻറ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടത്തിയത്.

അടൂര്‍ മുസ്​ലിം ജമാഅത്ത് (കണ്ണംകോട്) കമ്മിറ്റി ഭാരവാഹികള്‍ ഈ വിവരം കലക്ടറെ അറിയിക്കുകയും കലക്ടര്‍ അടൂര്‍ പൊലീസിനു നല്‍കിയ നിർദേശത്തെ തുടര്‍ന്ന് ഇവരെ അറസ്​റ്റ് ചെയ്യുകയുമായിരുന്നു. അടൂര്‍ ആര്‍.ഡി.ഒ പി.ടി. എബ്രഹാമി​​െൻറ നിർദേശത്തെ തുടര്‍ന്ന് റവന്യൂ സംഘവും സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോള്‍ കഞ്ഞി വാങ്ങാന്‍ 30 പേരോളം ഉണ്ടായിരുന്നുവെന്ന് അടൂര്‍ സി.ഐ യു. ബിജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslock downfood distribution
News Summary - food giving in the time of lock down
Next Story