കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ ഫുഡ് ഡെലിവറി ജീവനക്കാരൻ മരിച്ച നിലയിൽ; മൃതദേഹം റോഡരികിലെ തോട്ടിൽ
text_fieldsമൃതദേഹം തോട്ടിൽനിന്ന് പുറത്തെടുക്കുന്നു
കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോർഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ ലോറി ഉൾപ്പെടെ റോഡരികിൽ നിർത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്. രണ്ട് മാസം മുമ്പും സമാനമായ അപകടം സംഭവിച്ചിരുന്നു. അന്ന് ബൈക്ക് യാത്രികന്റെ കൈ ഒടിഞ്ഞു.
വർധിച്ചുവരുന്ന റോഡപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ ഇത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് നിർമാണ കരാറുകാരുമായി സംസാരിച്ചെങ്കിലും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന നിസംഗമായ മറുപടിയാണ് അവരിൽനിന്ന് ലഭിച്ചതെന്നുംനാട്ടുകാർ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

