പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ
text_fieldsവിതുര : പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ. വള്ളക്കടവ് മുക്കോലക്കൽ ഇടവിളാകം വീട്ടിൽ നിന്നും കമലേശ്വരം ആര്യൻകുഴി റോഡിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ (21)ആണ് പിടിയിലായത്. അഖിൽ രണ്ട് വർഷം മുമ്പ് വട്ടിയൂർക്കാവ് കൊടുങ്ങന്നൂരിൽ നിന്നും ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇത് പിന്നീട് ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി കൊടുത്തു.
ഇതിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഭാര്യയും കുഞ്ഞുമുള്ള വിവരം മറച്ചു വെച്ചാണ് വിതുരയിൽ നിന്നും പെൺകുട്ടിയെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ട് പോയത്. ഓൺലൈൻ വഴി ആഹാരം ബുക്ക് ചെയ്യുന്നവരെ പിന്തുടര്ന്നാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വിതുര പൊലീസ് എസ്. എച്ച്. ഒ എസ്. അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.