ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
text_fieldsകാസർകോട്: ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. തൃക്കരിപ്പൂരിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്‍റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വീടിന്റെ ഉൾഭാഗം മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം നടന്നത്.
ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീപടർന്നു പിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകരുകയും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.
അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. വീട്ടുകാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനായെത്തി. സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീയണക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

