Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2024 8:04 AM IST Updated On
date_range 14 May 2024 8:08 AM ISTനാടൻപാട്ട് കലാകാരൻ രതീഷ് തിരുവരങ്കൻ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
ഷൊർണൂർ: നാടൻപാട്ട് കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കൂറ്റനാട് തെക്കേ വാവന്നൂർ കുന്നത്തീരി രാഘവന്റെ മകൻ രതീഷ് തിരുവരങ്കനാണ് (40) മരിച്ചത്.
രതീഷ് ഓടിച്ചിരുന്ന സ്വകാര്യ ഓട്ടോറിക്ഷയിൽ ലോറിയിടിച്ചാണ് അപകടം. രതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കുളപ്പുള്ളി വിഷ്ണു ആയുർവേദ മെഡിക്കൽ കോളജിന് സമീപത്തായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.
മൃതദേഹം ഒറ്റപ്പാലത്തെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മാതാവ്: പരേതയായ മാധവി. ഭാര്യ: ശരണ്യ. മക്കൾ: ആദിമയ, ആദി. സഹോദരൻ: ജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

