Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷകർക്ക്​ ആശ്വാസം; ...

കർഷകർക്ക്​ ആശ്വാസം; കാലിത്തീറ്റ ഇനി സബ്​സിഡി നിരക്കിൽ

text_fields
bookmark_border
കർഷകർക്ക്​ ആശ്വാസം;  കാലിത്തീറ്റ ഇനി സബ്​സിഡി നിരക്കിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധിയിൽ ക്ഷീ​ര​ക​ര്‍ഷ​ക​ർ​ക്ക്​ സ​ർ​ക്കാ​ർ കൈ​ത്താ​ങ്ങ്. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല​ള​ക്കു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് ആ​ഗ​സ്​​റ്റ്​ 17 മു​ത​ല്‍ കാ​ലി​ത്തീ​റ്റ ചാ​ക്കൊ​ന്നി​ന് 400 രൂ​പ സ​ബ്സി​ഡി ന​ല്‍കു​മെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ലി​ൽ അ​ള​ന്ന പാ​ലി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച്​ ചാ​ക്ക് കാ​ലി​ത്തീ​റ്റ ഒ​രു ക​ര്‍ഷ​ക​ന് എ​ന്ന നി​ല​യി​ല്‍ 2.95 ല​ക്ഷം ചാ​ക്ക് വി​ത​ര​ണം ചെ​യ്യും. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തോ​ടെ 8500 ട​ണ്‍ വ​യ്​​ക്കോ​ലും പ​ച്ച​പ്പു​ല്ലും വി​ത​ര​ണം ആ​രം​ഭി​ച്ചു.

1,11,914ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 95,815 അ​പേ​ക്ഷ​ക​ള്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ എ​ത്തി​. 13,869 ക​ര്‍ഷ​ക​ര്‍ക്ക് ഇ​തു​വ​രെ 88.2 കോ​ടി കു​റ​ഞ്ഞ​പ​ലി​ശ​ക്ക്​ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡി​ലൂ​ടെ അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല്‍ സം​ഭ​ര​ണ, വി​പ​ണ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​ട്ടു​ള്ള ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ര്‍ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി 10,000 രൂ​പ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fodderKerala News
Next Story