Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്ലൈ ഓവറിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ചെരിപ്പഴിപ്പിച്ചു
text_fieldsbookmark_border
ശബരിമല: ‘മാധ്യമം’ വാർത്ത ഫലം കണ്ടു. സോപാനത്തും മാളികപ്പുറം ഫ്ലൈ ഓവറിലും ആചാരം ലംഘിച്ച് ജോലി ചെയ്യുന്ന പൊലീസുകാർക്ക് എ.ഡി.ജി.പിയുടെ ശാസന. ഇതിെൻറ ഭാഗമായി മാളികപ്പുറം ഫ്ലൈ ഓവറിൽ ജോലി ചെയ്യുന്ന പൊലീസുകാർ ചെരിപ്പഴിച്ചു. സോപാനത്ത് ഭക്തർക്കുനേരെ ബലപ്രയോഗം നടത്തുന്ന പൊലീസുകാരുടെ പേരടക്കമുള്ള വിവരങ്ങൾ കൈമാറാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിലും മാളികപ്പുറം നടക്ക് മുന്നിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ പാദരക്ഷകൾ ഉപയോഗിക്കുന്നതും സോപാനത്തിൽ തീർഥാടകരെ പൊലീസ് ൈകയേറ്റം ചെയ്യുന്നതും സംബന്ധിച്ച് 26ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നായിരുന്നു നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
