Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലൈ ദുബൈയും...

ഫ്ലൈ ദുബൈയും കരിപ്പൂരിലേക്ക്​

text_fields
bookmark_border
ഫ്ലൈ ദുബൈയും കരിപ്പൂരിലേക്ക്​
cancel

ക​രി​പ്പൂ​ർ: നി​ര​ക്ക്​ കു​റ​ഞ്ഞ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ ​ദു​ബൈ​യും കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ വ​രു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി ആ​രം​ഭി​ച്ച​താ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​​​െൻറ ശ​നി​ദ​ശ മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രി​പ്പൂ​രി​ൽ വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ന്​ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ അ​ദ്ദേ​ഹം.

എ​മി​റേ​റ്റ്​​സും ക​രി​പ്പൂ​രി​ലേ​ക്ക്​ തി​രി​ച്ചു​വ​രും. യാ​ത്ര​ക്കാ​രു​ണ്ടാ​കു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കും. സൗ​ദി​യ​യു​ടെ ജി​ദ്ദ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​േ​മ്പാ​ൾ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളൊ​ന്നു​മി​ല്ല. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി സ്വീ​ക​രി​ക്കും. വൈ​കാ​തെ എ​യ​ർ​ഇ​ന്ത്യ​യും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ച​ത്.

പു​തി​യ ടെ​ർ​മി​ന​ലി​​​െൻറ ഉ​ദ്​​ഘാ​ട​ന തീ​യ​തി മ​ന്ത്രാ​ല​യം തീ​രു​മാ​നി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി പ​റ​ഞ്ഞു. എ​യ​ർ​ഇ​ന്ത്യ​യോ​ട്​ സ​ർ​വി​സ്​ വൈ​ക​രു​തെ​ന്നാ​ണ്​ യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഇ.​ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsfly dubaimalayalam news
News Summary - fly dubai karipur -kerala news
Next Story