ഒാടക്കുഴലിൽ അഖിലിെൻറ മധുവൂറും ശബ്ദം
text_fieldsതൃശൂർ: കുറുങ്കുഴൽ കലാകാരൻ സുരേഷിെൻറ മകൻ അഖിലിന് കല കൂടപ്പിറപ്പാണ്. കേരള സ്കൂൾ കലോത്സവത്തിൽ മൂന്ന് എ േഗ്രഡുമായാണ് മാള അന്നമനടയിലെ വീട്ടിലേക്ക് അഖിലിെൻറ മടക്കം. തൃശൂർ പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കൊച്ചുമിടുക്കൻ രണ്ടാംദിനത്തിൽ ഓടക്കുഴൽ വാദനത്തിൽ എ േഗ്രഡ് നേടിയിരുന്നു. തിങ്കളാഴ്ച നടന്ന നാദസ്വരത്തിലും എ േഗ്രഡ്. രണ്ടാംദിനത്തിൽ നടന്ന വൃന്ദവാദ്യത്തിൽ അഖിലിെൻറ ടീമിനായിരുന്നു എ േഗ്രഡ്. സാക്സ്ഫോൺ വാദ്യോപകരണമായിരുന്നു വൃന്ദവാദ്യത്തിൽ അഖിൽ വായിച്ചത്. അമ്മാവന്മാർ ഓടക്കുഴൽ വാദകരും. ഏഴു വർഷമായി ഓടക്കുഴലിൽ പരിശീലനം നടത്തുന്നുണ്ട് അഖിൽ. ശ്രീവിദ്യയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
