Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലിപ്പനി ബാധിച്ച്​...

എലിപ്പനി ബാധിച്ച്​ ഒരാൾകൂടി മരിച്ചു; 135 പേർക്കുകൂടി ഡെങ്കി സ്​ഥിരീകരിച്ചു

text_fields
bookmark_border
എലിപ്പനി ബാധിച്ച്​ ഒരാൾകൂടി മരിച്ചു; 135 പേർക്കുകൂടി ഡെങ്കി സ്​ഥിരീകരിച്ചു
cancel

തിരുവനന്തപുരം: പനിബാധിതരുടെ എണ്ണത്തിൽ കുറവുവന്ന്​ തുടങ്ങിയെന്ന്​ ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ആവർത്തിക്കു​​േമ്പാഴും ആശങ്കാജനകമാണ്​ പനിക്കണക്കുകൾ. ബുധനാഴ്​ച മാത്രം 26,198 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് ബുധനാഴ്​ച ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ഏലംദേശം ഗോപാലനാണ്​ (42) എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല. 135പേര്‍ക്ക് ബുധനാഴ്​ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 1051 പേരും ചികിത്സതേടി. എച്ച്1 എന്‍1-14 പേർക്കും എലിപ്പനി ഒമ്പതുപേര്‍ക്കും മലേറിയ മൂന്നുപേര്‍ക്കും ഹെപ്പ​ൈറ്ററ്റിസ് എ ഒരാള്‍ക്കും ചിക്കന്‍പോക്‌സ് 54 പേര്‍ക്കും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 19 പേരും ചകിത്സതേടി. 

പനിബാധയെ തുടര്‍ന്ന് ബുധനാഴ്​ച ഏറ്റവും കൂടുതലാളുകള്‍ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്; 3820 പേർ. 3520 പേരുമായി തിരുവനന്തപുരം ജില്ലക്കാണ് രണ്ടാം സ്ഥാനം. ആശങ്കയുയര്‍ത്തി ഡെങ്കിപ്പനി തലസ്ഥാന ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. ബുധനാഴ്​ച ഡെങ്കി ബാധിച്ച 135പേരില്‍ 59പേരും തിരുവനന്തപുരം ജില്ലയിലാണ്. തീരദേശ പ്രദേശങ്ങള്‍ക്കൊപ്പം ജില്ലയിലെ മലയോര മേഖലയിലും ഡെങ്കി പടരുന്നതായാണ് റിപ്പോര്‍ട്ട്.  

കൊല്ലം ജില്ലയില്‍ 25പേര്‍ക്കും തൃശൂരില്‍ 15 പേര്‍ക്കുമാണ് ഡെങ്കി പിടിപെട്ടത്. ജില്ലകളിലെ പനിബാധിതരുടെ എണ്ണം ഇങ്ങനെ (ബ്രാക്കറ്റില്‍ ഡെങ്കി ബാധിതര്‍):
തിരുവനന്തപുരം-3520 (59),
കൊല്ലം-1856 (25),
പത്തനംതിട്ട-759 (3),
ഇടുക്കി-683 (0),
കോട്ടയം-1158 (6),
ആലപ്പുഴ-1318 (7),
എറണാകുളം-1452 (0),
തൃശൂര്‍-2259 (15),
പാലക്കാട്- 2807 (0),
മലപ്പുറം-3826 (8),
കോഴിക്കോട്-2859 (0),
വയനാട്-1039 (3),
കണ്ണൂര്‍-1839 (2),  
കാസര്‍കോട്-823 (7). 
ഈ വര്‍ഷം ഇതുവരെ 14 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ജൂണില്‍ മാത്രം 4.49 ലക്ഷംപേര്‍ ആശുപത്രിയിലായി. 8515 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെങ്കി പിടിപെട്ടത്. ഈമാസം മാത്രം 3772 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fluLeptospirosisflu deathflu season
News Summary - flu: one leptospirosise death
Next Story