പൂ തൊട്ടാൽ കൈ െപാള്ളും
text_fieldsകണ്ണൂർ: അത്തം പിറന്നെങ്കിലും പൂ വിപണി ഉണർന്നില്ല. ഇക്കുറി പൂവിന് പൊള്ളും വിലയുമാണ്. ഒാണപ്പൂക്കളത്തിനായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള ജമന്തിപ്പൂവിന് കണ്ണൂരിൽ കിലോക്ക് 350 മുതൽ 400 രൂപ വരെയാണ് വെള്ളിയാഴ്ചത്തെ വില.
ചെട്ടിപ്പൂവിന് 150 രൂപ നൽകണം. 100 രൂപക്ക് കിട്ടിയിരുന്ന ചെട്ടിപ്പൂവിന് അത്തം പിറന്നതോടെയാണ് 50 രൂപ കൂടിയത്. ബംഗളൂരു, മൈസൂരു മേഖലയിൽ നിന്നാണ് കണ്ണൂരിലേക്ക് പൂവ് വരുന്നത്. അവിടെ ഗണേേശാത്സവ സമയമായതാണ് വില കുത്തനെ കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഗണേശോത്സവം ഇൗമാസം 30നാണ് സമാപിക്കുക. അതിനാൽ, തിരുവോണമാകുേമ്പാൾ വില കുറയുമെന്ന പ്രതീക്ഷയും പൂക്കച്ചവടക്കാർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
