തിരുവനന്തപുരം: പ്രളയദുരിതത്തിെൻറ പേരിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ദുരന്തമുന്നറിയിപ്പ് നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെെട്ടന്നും രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പിലെ വീഴ്ചയാണ് കാരണമെന്നും രക്ഷപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ തിരിച്ചടിച്ചു. ഒരു ദിവസം മൂന്നുമണിക്കൂര്‍ മാത്രം പെയ്ത മഴയില്‍ 55 പേര് മരിച്ചതായി മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭവിട്ടു.
ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, റെഡ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര കാലാവസ്ഥവകുപ്പ് അനുമതിയില്ലാതെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കാനാകില്ല. കൂട്ടിക്കലില്‍ ഒക്ടോബര്‍ 11 മുതല്‍ 16 വരെ 116 മി.മീറ്റര്‍ മഴ മാത്രമാണ് പെയ്തത്. എന്നാല്‍ 16ന് രാവിലെ 8.30 മുതല്‍ 11.30 വരെ 117 മി.മീറ്റര്‍ മഴ ലഭിച്ചു.
കൊക്കയാറിൽ ഒക്ടോബര്‍ 16ന് രാവിലെ 8.30 മുതല്‍ 17ന് രാവിലെ 8.30 വരെ 305 മി.മീറ്റര്‍ മഴ പെയ്തു. ഒക്ടോബര്‍ 16 രാവിലെ 8.30 മുതല്‍ 11.30 വരെ 140 മി.മീറ്റര്‍ മഴയാണ് പെയ്തത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉച്ചക്കാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. ഒക്ടോബര്‍ 16ന് കോട്ടയം ജില്ലയില്‍ ജാഗ്രതാനിർദേശം ഉണ്ടായിരുന്നില്ല.
ശക്തമായ മഴയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്തുന്നതിന് താമസമുണ്ടായി. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളിലാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. ഒക്േടാബര്‍ 16ന് രാവിലെ 10 വരെ കേരളത്തില്‍ എവിടെയും കാലാവസ്ഥാകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
2018 ലെ പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചിട്ടിെല്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ദുരന്തനിവാരണ അതോറിറ്റി തലവന്‍ ഓഖി സമയത്തും ഇപ്പോഴത്തെ ദുരന്തസമയത്തും വിദേശത്തായിരുന്നു. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാവസ്ഥവ്യതിയാനഭാഗമായി കേരളം അപകടകരമായ നിലയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസം നല്‍കുന്നതല്ല സര്‍ക്കാർ ചുമതല. ഓരോ പ്രദേശത്തിെൻറയും പ്രത്യേകതകള്‍ ഉൾക്കൊള്ളുന്ന പദ്ധതി വേണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തെ മാത്രം ആശ്രയിച്ച് മുന്നറിയിപ്പ് നല്‍കാനാവില്ല. യൂറോപ്യന്‍ യൂനിയെൻറയും നാസയുടെയും മറ്റും േഡറ്റകളും ഉപയോഗിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. എൻ.എ. നെല്ലിക്കുന്ന്, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും സംസാരിച്ചു.