ദുരിതാശ്വാസത്തിെൻറ മറവിൽ നികുതിവെട്ടിച്ച് വസ്ത്രക്കടത്ത്; യു.പി സ്വദേശികൾ പിടിയിൽ
text_fieldsകോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിെൻറ മറവിൽ ട്രെയിൻവഴി നികുതി വെട്ടിച്ച് കടത്തിയ വസ്ത്രശേഖരം പിടികൂടി. ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽനിന്ന് കൊച്ചുവേളിയിലേക്ക് കൊണ്ടുവന്ന ചുരിദാറുകളാണ് കോഴിക്കോട്ടുവെച്ച് റെയിൽവേ സംരക്ഷണ സേന പിടികൂടിയത്. മുസാഫിർ നഗർ സ്വദേശികളായ അജം, ഷഹനൂർ അഹമ്മദ് എന്നിവരെ റെയിൽവേ സംരക്ഷണ സമിതി കസ്റ്റഡിയിലെടുത്ത് 48,946 രൂപ പിഴ ചുമത്തി. പ്രതികളെയും വസ്ത്രങ്ങളും പിന്നീട് ജി.എസ്.ടി വകുപ്പിന് കൈമാറി.
ബുധനാഴ്ച രാവിലെ കോഴിക്കോട് സ്റ്റേഷനിലെത്തിയ ഡെറാഡൂൺ -കൊച്ചുവേളി എക്സ്പ്രസിെൻറ ജനറൽ കമ്പാർട്ട്മെൻറിൽ റെയിൽവേ സംരക്ഷണ സേന പരിശോധന നടത്തവേ വസ്ത്രങ്ങളടങ്ങിയ ബാഗുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിെൻറ ഉടമകളായ യു.പി സ്വദേശികൾ വസ്ത്രങ്ങൾ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സംശയം തോന്നി ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് 28 ബാഗുകളിലായി സൂക്ഷിച്ച 800 കിലോ തൂക്കംവരുന്ന ചുരിദാറുകൾ പിടികൂടിയത്. തുടരന്വേഷണത്തിൽ നികുതിവെട്ടിച്ചുള്ള വസ്ത്രക്കടത്താണെന്ന് വ്യക്തമായി.
റെയിൽവേ സംരക്ഷണ സേന ഇൻസ്പെക്ടർ വിനോദ് ജി. നായർ, എസ്.െഎ കെ.എം. നിശാന്ത്, ഹെഡ് കോൺസ്റ്റബിൾ പി. മോഹനൻ, ആർ.കെ. ഭാസ്കരൻ, ബി.എസ്. പ്രമോദ്, പി.പി. ബിനീഷ്, കോൺസ്റ്റബ്ൾമാരായ പി. സുേരഷ്കുമാർ, ഒ. ദിലീപ് എന്നിവരടങ്ങിയ സംഘമാണ് തുണിത്തരങ്ങൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
