പ്രളയ സെസ് ജൂൺ ഒന്നുമുതൽ
text_fieldsതിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് പ്രളയ സെസ് പിരിക്കും. അഞ്ച് ശതമാനത്ത ിന് മുകളിൽ നികുതിയുള്ള എല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം നികുതി വ ർധിക്കും. രണ്ട് വർഷത്തേക്കാണ് ഇത് ബാധകം. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവി ച്ചു. വർഷം 600 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ബജറ്റിൽതന്നെ പ്രള യ സെസ് നിർദേശം അംഗീകരിച്ചിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ പിരിക്കുന്നത് നീട്ടി വെക്കുകയായിരുന്നു. പെരുമാറ്റ ചട്ടം പിൻവലിച്ച ഉടൻ പ്രളയ സെസ് പിരിക്കാൻ കഴിഞ്ഞ മന്ത്രിസഭയും തീരുമാനിച്ചു. ഏതാണ്ട് എല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം വില വർധിക്കും. നികുതിക്കല്ല, വിലയുെട അടിസ്ഥാനത്തിലാണ് സെസ് വരുന്നത്. അതേസമയം, പ്രളയ സെസ് നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയുള്ള സ്ലാബിൽപെട്ട ചരക്കുകളുടെ മേൽ സെസ് ഏർപ്പെടുത്തിയിട്ടില്ല. കോമ്പോസിഷൻ രീതി െതരഞ്ഞെടുത്ത വ്യാപാരികളെയും സെസിൽനിന്ന് ഒഴിവാക്കി. അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉൾെപ്പടെ ചരക്കുകൾക്ക് 0.25 ശതമാനമാകും സെസ്. ജി.എസ്.ടി നിരക്ക് 12, 18, 28 ശതമാനം പട്ടികയിൽ വരുന്ന ചരക്കുകളുടെയും അഞ്ച് ശതമാനവും അതിൽ കൂടുതലും നികുതി നിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണ മൂല്യത്തിൻമേൽ ആണ് ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനകത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ, അതായത് ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും നൽകുന്ന വിതരണ മൂല്യത്തിൻമേൽ മാത്രയായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്. അതതു മാസത്തെ പ്രളയ സെസ് വിവരങ്ങൾ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണമെന്നും ജി.എസ്.ടി കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
