പ്രളയസെസ് മാനത്തുനിന്ന് പൊട്ടിവീണതല്ലെന്ന് െഎസക്
text_fieldsതിരുവനന്തപുരം: പ്രളയസെസ് പൊടുന്നനെ മാനത്തുനിന്ന് പൊട്ടിവീണതല്ലെന്നും മാസങ്ങളായുള്ള ചർച്ചകൾക്കുശേഷം ജി.എസ്.ടി കൗൺസിലിെൻറ അനുമതിേയാടെയുള്ള ഇടപെടലാണെന്നും മന്ത്രി തോമസ് െഎസക്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വാർത്തസമ്മേളനത്തിൽ െഎസകിെൻറ മറുപടി. യു.ഡി.എഫ് കാലത്തെ നികുതി വർധനവിെൻറ കണക്കുകൾ നിരത്തി പ്രതിപക്ഷ ആരോപണങ്ങളെ ചെറുത്ത മന്ത്രി വിലക്കയറ്റത്തെക്കുറിച്ച് മുറവിളി കൂട്ടുന്നവർ വിലക്കയറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന് തിരിച്ചടിക്കുകയും ചെയ്തു. പ്രളയസെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച മന്ത്രി പക്ഷേ, വിലക്കയറ്റത്തിെൻറ ആഘാതത്തെക്കുറിച്ച് കൃത്യമായ വിശദീകരണത്തിന് തയാറായില്ല. ബജറ്റ് അവതരണത്തിനുേശഷം ഉടൻ വാർത്തസമ്മേളനം നടത്തുകയാണ് പതിവെങ്കിലും പ്രതിപക്ഷത്തിെൻറ വിമർശനങ്ങൾകൂടി കേട്ടശേഷം പ്രതികരിക്കുന്നതിനായി വാർത്തസമ്മേളനം വൈകിപ്പിക്കുകയായിരുന്നു. ധനമന്ത്രിയുടെ വാദങ്ങൾ ഇങ്ങനെ:
പ്രളയസെസ് ശാശ്വതമല്ല
പ്രളയസെസ് ശാശ്വതമല്ല. രണ്ട് വർഷത്തേക്ക് മാത്രമാണ്. മൂല്യവർധിത നികുതിയും എക്സൈസ് നികുതിയും ഉണ്ടായിരുന്ന കാലത്ത് 30 ശതമാനം നികുതിയുണ്ടായിരുന്ന പല ഉൽപന്നങ്ങൾക്കും ഇപ്പോൾ 12 ശതമാനമായി കുറഞ്ഞു. ഇതിൽ ഒരു ശതമാനം വർധിക്കുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കില്ല. അധികമായി പിരിക്കുന്ന തുക ക്ഷേമപെൻഷൻ ഇനത്തിൽ തിരിച്ച് നൽകുന്നുണ്ട്. 100 രൂപയാണ് ഇക്കുറി പെൻഷൻ വർധിപ്പിച്ചത്. അതായത് 600ൽനിന്ന് മൂന്ന് വർഷം കൊണ്ട് 1200 ആയി ഉയർന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുേമ്പാൾ 12 ശതമാനമായിരുന്നു വാറ്റ് നികുതി. ഭരണം വിട്ടിറങ്ങുേമ്പാൾ 14.5 ശതമാനം. ഇൗ രണ്ടരശതമാനം കൂട്ടിയതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണം. ഇക്കാലയളവിൽ പ്രളയമൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല പെട്രോൾ നികുതി മൂന്ന് ശതമാനം വർധിപ്പിച്ചു.
നികുതി വരുമാനത്തിൽ അതിശയോക്തിയില്ല
നികുതി പിരിവ് 30 ശതമാനമായി വർധിപ്പിക്കുമെന്നതിൽ ഒട്ടും അതിശയോക്തിയില്ല. 15,500 കോടിയാണ് മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇൗ വർഷത്തെ റവന്യൂ ചെലവ് വർധന. പ്രളയ സെസ് അടക്കം ഉൾപ്പെടുത്തിയാലും 1,750 കോടിയാണ് അധികമായി ലഭിക്കുക. ഇൗ സാഹചര്യത്തിൽ കിേട്ടണ്ട നികുതി പിരിച്ചെടുക്കണോ വേണ്ടയോ എന്നത് മാത്രമാണ് ചോദ്യം. ഇ-വേ ബിൽ സംവിധാനം കാര്യക്ഷമമാക്കും. വ്യാപാരികൾ സമർപ്പിക്കുന്ന നികുതി പ്രസ്താവനകൾ വിശ്വസിക്കുകയേ നിലവിൽ മാർഗമുള്ളൂ. പരിശോധനകൾ കർക്കശമാക്കി നികുതിചോർച്ച അടയ്ക്കും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ശ്രമിച്ചാൽ 30 ശതമാനത്തിലേക്കും നികുതി വരുമാനമുയരും.
‘ഇങ്ങനെയാണ് ചങ്ങാതിമാരേ ചെയ്യേണ്ടത്’
പുതിയൊരു ലോകത്തെക്കുറിച്ചല്ല. കേരളത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ പണ്ട് പറഞ്ഞത് പിന്നെയും പറയേണ്ടിവരും. ജനങ്ങൾ വകുപ്പ് തിരിഞ്ഞല്ല ജീവിക്കുന്നത്. ഡിപ്പാർട്മെൻറ് സ്കീമുകൾക്കപ്പുറം സമഗ്രമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കാരുണ്യപദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കുന്നത്. ഇൻഷുറൻസ് വരുേമ്പാൾ ആനുകൂല്യം നിയമപരമായ അവകാശമാകും. ധനസഹായത്തിൽ അങ്ങനെയല്ല. ഏതെങ്കിലും മന്ത്രിയുടെ വിവേചനാധികാരത്തിന് അപ്പുറമാണ് ഇൗ അവകാശം. ഇങ്ങനെയാണ് ചാങ്ങാതിമാരേ ചെയ്യേണ്ടത്.
ഇതല്ലേ തീരത്തിന് വേണ്ടത്...
ഒാഖി പാക്കേജിൽ ഒന്നും ചെയ്തില്ലെന്നത് തെറ്റായ പ്രചാരണമാണ്. പുലിമുട്ടിനും കടൽഭിത്തിക്കും 252 കോടി ചെലവിട്ടു. പരപ്പനങ്ങാടി ഹാർബറിന് 115 കോടിയും ചെത്തി ഹാർബറിന് 100 കോടിയും നേരത്തേ അനുവദിച്ചു. കടലിൽനിന്ന് 50 മീറ്റർ തീരപരിധിയിൽ കഴിയുന്ന 18000 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് 10 ലക്ഷം വെച്ച് കണക്കാക്കിയാലും എത്ര കോടി വേണ്ടിവരും. 200 കോടിയുടെ തീരദേശ റോഡാണ് വരുന്നത്. 71 മത്സ്യമാർക്കറ്റുകളും നവീകരിക്കുന്നു. പദ്ധതി പൂർത്തിയാകുേമ്പാൾ പുതുക്കിപ്പണിയാത്ത ഒറ്റ പൊതുവിദ്യാലയവും ഉണ്ടാകില്ല. ഇതല്ലേ തീരത്തിന് വേണ്ടത്്.
പുനരധിവാസമെന്നാൽ അടർന്നുപോയ റോഡ് കെട്ടലല്ല
പ്രളയപുനരധിവാസമെന്നാൽ അടർന്നുപോയ റോഡും പാലവും കെട്ടലാണെന്നാണ് പ്രതിപക്ഷ നേതാവിെൻറ വിചാരം. അത് ശരിയല്ല. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. പുനരധിവാസ വായ്പക്ക് സർക്കാർ പലിശയടയ്ക്കുമെന്ന് പറഞ്ഞു. റോഡുകൾക്ക് 2000 കോടി നീക്കിവെച്ചു.
ഇതിനുമപ്പുറമാണ് നവകേരളത്തിനായുള്ള 25 പദ്ധതികൾ. സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണ്. അത് ഇപ്പോൾ തുടങ്ങിയതല്ല. 2012-13 മുതൽ തന്നെയുണ്ട്. ‘അയ്യോ പണമില്ലേ’ എന്ന് പറഞ്ഞിരിക്കാനല്ല. സാധ്യതകൾ വികസിപ്പിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
