തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
text_fieldsതൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെ ന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ അധ് യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും അറിയിച്ചു. കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയാണ്.
കുട്ടനാട്ടിലെ വിദ്യാലയങ്ങൾക്ക് അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജില്ലയിലെ എല്ലാ അംഗൻവാടികളും തുറന്നുപ്രവർത്തിക്കേണ്ടതും പോഷകാഹാരവിതരണം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
