Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ തട്ടിപ്പ്:...

ദുരിതാശ്വാസ തട്ടിപ്പ്: മറ്റൊരു സി.പി.എം നേതാവും ഭാര്യയും അടക്കം മൂന്നു പേർ കൂടി പിടിയിൽ

text_fields
bookmark_border
CPM
cancel

കാക്കനാട് (കൊച്ചി): പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ മറ്റൊരു സി.പി.എം നേതാവും ഭാര്യയും കൂടി കുടുങ്ങി. തൃക്കാ ക്കര ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റി അംഗം എൻ.എൻ. നിതിനും ഭാര്യ ഷിൻറു ജോർജുമാണ് പ്രതിയായത്. അതിനിടെ, കേസിലെ രണ്ടാം പ്രതി മഹേഷ്​ പൊലീസിൽ കീഴടങ്ങി. ഒളിവിലായിരുന്ന ഇയാൾ ബുധനാഴ്​ച വൈകീട്ട്​ തൃക്കാക്കര പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഷിൻറുവി​​െൻറ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികളെ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന് നിതിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും വ്യാഴാഴ്​ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സി.പി.എം തൃക്കാക്കര ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം അൻവറിനെ മൂന്നാം പ്രതിയായി നേരത്തേ കേസ് രജിസ്​റ്റർ ചെയ്തിരുന്നു. ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്​. പ്രതിചേർക്കപ്പെട്ട നിതിനെ സി.പി.എമ്മിൽനിന്ന്​ പുറത്താക്കിയിട്ടുണ്ട്​.

കഴിഞ്ഞദിവസം അറസ്​റ്റിലായ മുഖ്യപ്രതി കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുവിൽനിന്നാണ് ദേന ബാങ്കി​​െൻറ കാക്കനാട് ശാഖയിലെ ഷിൻറുവി​​െൻറ അക്കൗണ്ടിലേക്കും പണമയച്ചതായി വിവരം ലഭിച്ചത്. മഹേഷാണ് ഷിൻറുവി​​െൻറ അക്കൗണ്ട് വിവരങ്ങൾ വിഷ്ണുവിന് നൽകിയത്. നിതി​​െൻറ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ ദേന ബാങ്കി​​േൻറതടക്കമുള്ള ചെക്ക്ബുക്കുകൾ പിടിച്ചെടുത്തു.

നിതിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ്​ അക്കൗണ്ട് വിവരങ്ങൾ നൽകിയതെന്നാണ് സൂചന. വിഷ്ണുവി​​െൻറയും അടുത്ത സുഹൃത്തായിരുന്നു മഹേഷ്. ആദ്യം അക്കൗണ്ട് വിവരങ്ങൾ നൽകാൻ മടിച്ച ഷിൻറു പിന്നീട് നിതിൻ പറഞ്ഞതനുസരിച്ചാണ് വിവരങ്ങൾ കൈമാറിയത്. ഏതാനും ദിവസം മുമ്പ് അന്വേഷണസംഘം നിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്നലെ ആദ്യം ബാങ്കിലേക്ക്​ വിളിച്ചുവരുത്തിയാണ്​ ചോദ്യം ചെയ്​തത്​. തുടർന്ന്​ ​ക്രൈംബ്രാഞ്ച്​ ഓഫിസിലെത്തിച്ച്​ ദമ്പതികളുടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

കോഴിഫാം ബിസിനസിൽ മഹേഷി​​െൻറ പങ്കാളി കൂടിയായ വിഷ്ണു ബിസിനസ് വിപുലീകരിക്കാനും ആഡംബര ജീവിതത്തിനുമാണ്​ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദുരിതബാധിതർക്ക് പണമയക്കുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിച്ച് നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് തിരിച്ചെത്തുന്ന പണത്തിന് രേഖകളില്ല എന്ന് മനസ്സിലായതോടെ മഹേഷി​​െൻറ സഹായത്തോടെ മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. അൻവറി​​െൻറയും ഷിൻറുവി​​െൻറയും കൂടാതെ മറ്റ് പലരുടെയും അക്കൗണ്ടിലേക്കും പണം അയച്ചതായാണ് വിവരം.

ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ബുധനാഴ്‌ചയും കലക്ടറേറ്റിൽ തെളിവെടുപ്പ് നടത്തി. ദുരിതാശ്വാസ സെല്ലിലെ കമ്പ്യൂട്ടറുകളും മറ്റും അന്വേഷണസംഘം പരിശോധിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജി​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം പുരോഗമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm leaderflood relief scam
News Summary - flood relife fraud cpm leader and wife arrested
Next Story