Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ നിധി:...

ദുരിതാശ്വാസ നിധി: കെ.എസ്.ഇ.ബിയുടെ 132 കോടി മുഖ്യമന്ത്രിക്ക് കൈമാറി

text_fields
bookmark_border
kseb-flood-relief-fund
cancel

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ജീവനക്കാരിൽനിന്ന്​ പിരിച്ചെടുത്ത 132.46 കോടി രൂപ വൈദ്യുതി ബോർഡ്​ മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറി. പണം യഥാസമയം കൈമാറാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക്​ പിന്നാ​ലെ ചൊവ് വാഴ്​ച വൈകീട്ടാണ്​​ മന്ത്രി എം.എം. മണി​​ മുഖ്യമന്ത്രി പിണറായി വിജയന്​ തുകയുടെ ഡ്രാഫ്​റ്റ്​ കൈമാറിയത്​. ദുരിതാ ശ്വാസ നിധിയിലേക്ക്​ 181 കോടി രൂപയാണ്​ കൈമാറിയതെന്ന്​ മന്ത്രി എം.എം. മണി പറഞ്ഞു. ബോർഡ്​ നൽകിയ പണവും ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതവും ചേർത്താണ്​ ഇൗ 181 കോടി രൂപ.

സാലറി ചലഞ്ചി​​െൻറ ഭാഗമായി കെ.എസ്.ഇ.ബിയില്‍ പിരിച്ച പണം അടയ്ക്കാന്‍ വൈകിയത് വലിയ പ്രശ്‌നമ​െല്ലന്ന്​ മന്ത്രി ഡോ. തോമസ്​ ​െഎസക്​​ പറഞ്ഞു. കെ.എസ്.എഫ്.ഇയും കഴിഞ്ഞ മാസമാണ് അടച്ചത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഈ ഇനത്തില്‍ പിരിച്ച തുക അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ബോർഡ്​ ജീവനക്കാരിൽനിന്ന്​ പിരിച്ചെടുത്ത പണത്തിൽ 10.23 കോടി മാത്രമാണ്​ ദുരിതാശ്വാസ നിധിയിലേക്ക്​ നേരത്തേ കൈമാറിയിരുന്നത്​. വിവിധ മാസങ്ങളായി ലഭിച്ച 132 കോടി നിധിയിലേക്ക്​ കൈമാറാതെ ബോർഡുതന്നെ കൈവശം ​െവ​ക്കുകയായിരുന്നു. ഒാരോ മാസവും ലഭിക്കുന്ന തുക അതത്​ മാസം ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറാൻ ബോർഡ്​ തയാറായില്ല. യഥാസമയം ഇത്​ നൽകാത്തത്​ പണം നൽകിയ ജീവനക്കാർക്ക്​ ലഭിക്കേണ്ട ആദായ നികുതി ഇളവിനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്​. ഒരുമിച്ച്​ തുക നൽകാൻ തീരുമാനിച്ചതുകൊണ്ടാണ്​ വൈകിയതെന്നും വകമാറ്റിയിട്ടില്ലെന്നുമാണ്​ വൈദ്യുതി ബോർഡി​​െൻറ​ വിശദീകരണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newsmalayalam newsflood relief fund
News Summary - flood relief fund kseb fund 132 crore handed over -kerala news
Next Story