Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 1:17 PM IST Updated On
date_range 11 Aug 2019 1:17 PM ISTഅവശ്യ സാധനങ്ങൾ എത്താതെ കളക്ഷൻ സെന്‍ററുകൾ; തിരുവനന്തപുരത്തും എറണാകുളത്തും തണുപ്പൻ പ്രതികരണം
text_fieldsbookmark_border
തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയകാലത്ത് സജീവമായിരുന്ന പല കളക്ഷൻ സെന്‍ററുകളും ഇത്തവണ ആരംഭിച്ചപ്പോൾ ലഭിക്കുന് നത് തണുപ്പൻ പ്രതികരണം. പത്തിലേറെ കളക്ഷൻ സെന്‍ററുകൾ തിരുവനന്തപുരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന ്നുണ്ട്. സന്നദ്ധ സംഘടനകളുടെയും നഗസഭകളുടെയും നേതൃത്വത്തിലാണ് സെന്‍ററുകൾ. എന്നാൽ ആളുകൾ സാധനങ്ങളുമായി എത്തുന്ന ത് കുറവാണ്. മരുന്നുകളടക്കം ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് വളണ്ടിയർമാർ പറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് സജീവമായിരുന്ന തിരുവനന്തപുരം വിമൻസ് കോളജിലെ കളക്ഷൻ കേന്ദ്രത്തിൽ തണുപ്പൻ പ്രതികരണമാണ്. ഒരു ലോഡ് സാധനങ്ങൾ മാത്രമാണ് ഇവിടെനിന്ന് കയറ്റി വിടാൻ സാധിച്ചത്. കഴിഞ്ഞ വർഷം ദിവസം മുഴുവൻ പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തവണ സാധനങ്ങൾ ലഭിക്കുന്നത് കുറഞ്ഞതിനാൽ വൈകുന്നേരം ഏഴ് വരെ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് തീരുമാനം. ദുരിത ബാധിത മേഖലകളല്ലാത്ത തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നാണ് സാധനങ്ങൾ പ്രതീക്ഷിക്കുന്നത്.
എറണാകുളം കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ സജ്ജീകരിച്ച സംഭരണ കേന്ദ്രത്തിലും വേണ്ടത്ര സാധനങ്ങൾ ലഭിക്കുന്നില്ല. മലബാർ മേഖലയിലേക്കോ എറണാകുളം ജില്ലയിലെ ആവശ്യങ്ങൾക്കോ പോലുമുള്ള സാധനങ്ങൾ ലഭ്യമാകുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിലാണ് ഈ അവസ്ഥ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രളയകാലത്ത് ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഏകോപനം നടന്നിരുന്നു. കളക്ഷൻ സെന്‍ററുകളിലേക്ക് അത്യാവശ്യമായി സാധനങ്ങൾ ഒന്നും പെട്ടെന്ന് വേണ്ടെന്ന തിരുവനന്തപുരം ജില്ല കലക്ടറുടെ ഫേസ്ബുക്ക് വീഡിയോ വിവാദമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story