ദുരിത ബാധിതർക്കായി ‘സമൂഹ അടുക്കള’െയാരുക്കി രണ്ട് കൂട്ടായ്മകൾ
text_fieldsതൃശൂർ: പ്രളയത്തിലകപ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നൂതനമായ സംവിധാനവുമായി രണ്ട് വാട്സ് ആപ് കൂട്ടായ്മകൾ. ക്യാമ്പുകളിൽനിന്ന് വീട് വൃത്തിയാക്കാൻ പോകുന്നവർക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് സംസ്ഥനത്തൊട്ടാകെ പൊതു അടുക്കളക്ക് രൂപം നൽകാൻ തൃശൂരിലെ ഭൗമം, ഇൻഡിവിജ്വൽ ആൻഡ് സൊസൈറ്റി എന്നീ ഗ്രൂപ്പുകൾ രംഗത്തിറങ്ങി. മാളയിൽ ബുധനാഴ്ച ആരംഭിച്ച കമ്യൂണിറ്റി കിച്ചനിൽ നിന്ന് 700 പേർക്ക് ഭക്ഷണം നൽകി.
ക്യാമ്പുകൾ വിട്ട് വീടുകളിലേക്ക് പോകുന്നവർക്കും വീട് വൃത്തിയാക്കി ക്യാമ്പുകളിൽ തിരിച്ചുവരുന്നവർക്കും പൊതു അടുക്കള ലക്ഷ്യം സഹായമാണ്. ഭക്ഷണം പാകം ചെയ്യാനാവശ്യമായ സാധനങ്ങൾ ലഭ്യമാണെങ്കിലും വെള്ളം, ഇന്ധനം ഇവയൊന്നും ലഭ്യമല്ല. പലയിടത്തും ജന്തുക്കൾ ചത്തടിഞ്ഞ ദുർഗന്ധം നിമിത്തം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ട്. വൃത്തിയാക്കൽ ജോലിയിൽ ഏർപ്പെടുന്ന ദുരന്തബാധിതർക്കും വളൻറിയർമാർക്കും പൊതുസ്ഥലത്ത് വന്ന് ഭക്ഷണം കഴിക്കാനായാണ് കമ്യൂണിറ്റി കിച്ചന് രൂപം നൽകിയത്. മാളയിൽ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം പാകം ചെയ്യുന്നത്.
സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ പൊതു അടുക്കളകൾ ഒരുക്കുകയാണ് ഈ വാട്സ് ആപ് കൂട്ടായ്മകളുടെ ലക്ഷ്യം. ഇതിന് ആദ്യപടി എന്ന നിലയിലാണ് മാളയിൽ ആരംഭിച്ചത്. ദുരന്തത്തിെൻറ ആഘാതം ഗുരുതരമായി ബാധിച്ച പ്രദേശമായതുകൊണ്ടാണ് പൊതു ഭക്ഷണശാല എന്ന ആശയം പ്രാവർത്തികമാക്കാൻ മാള തിരെഞ്ഞടുത്തതെന്ന് സംഘാടകരിലൊരാളായ ജോമി പറഞ്ഞു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഭക്ഷ്യവസ്തുക്കളും ക്ലീനിങ് കിറ്റും ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്.
വെള്ളം കയറിയ വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും കെ.എസ്.ഇ.ബിയിലെ എൻജിനീയർമാരുടെ നേതൃത്വത്തിൽ എൻജിനീയറിങ് കോളജിലെ നൂറോളം വിദ്യാർഥികൾക്ക് പരിശീലനം നൽകിയെന്ന് പ്രവർത്തനങ്ങൾക്ക്് ചുക്കാൻ പിടിക്കുന്ന പി.എൽ. ജോമി പറഞ്ഞു. ഈ വളൻറിയർമാർ വെള്ളം കയറിയ വീടുകളിൽ പോയി വീട്ടുകാർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
