ജില്ലകളിൽ യു.ഡി.എഫ് രാപ്പകൽ സമരം നാളെ
text_fieldsതിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിെൻറ സമ്പൂര്‍ണപരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍ക്കാറിെൻറ അഴിമതിക്കും ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കുമെതിരെയും യു.ഡി.എഫ് ജില്ലകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാപ്പകല്‍ സമരം സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിനുമുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം. തൃശൂര്‍ ജില്ലയിലെ രാപ്പകല്‍ സമരം സെപ്റ്റംബര്‍ ആറിന് നടക്കും. കോട്ടയം, വയനാട് ജില്ലകളിലെ സമരം പിന്നീട് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
