പ്രളയം: ഭാഗികമായി നശിച്ച വീടുകളുടെ പുനർനിർമാണ നടപടികൾക്ക് തുടക്കം
text_fieldsതൃശൂർ: പ്രളയത്തിൽ ഭാഗികമായി നശിച്ച വീടുകളുടെ പുനർനിർമാണ നടപടികൾക്ക് തുടക ്കം. പ്രളയത്തിന് പിന്നാെല അഞ്ചുമാസങ്ങൾക്ക് ശേഷമാണ് ഭാഗികവീടുകളുടെ നിർമാണപ് രവർത്തനങ്ങൾക്ക് റവന്യൂവകുപ്പ് തുടക്കമിട്ടത്. 76 മുതൽ 15 ശതമാനം വരെ നശിച്ച വീടുക ളുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമറിപ്പോർട്ട് വെള്ളിയാഴ്ചക്കകം നൽകണമെന് നായിരുന്നു നിർദേശം. എന്നാൽ ഹർത്താൽ അടക്കം പ്രശ്നങ്ങൾ ഉണ്ടായതോടെ റിപ്പോർട്ട് ന ൽകാനായിട്ടില്ല. റിപ്പോർട്ട് നൽകുന്നതിന് പിന്നാലെ ആദ്യഘട്ട നിർമാണത്തുക വിതരണവുമായി ബന്ധെപ്പട്ട നടപടികൾക്ക് തുടക്കമാവും. നേരത്തെ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ പരിശോധിച്ച കേടുപാടുകൾ സംബന്ധിച്ച റിപ്പോർട്ട് വില്ലേജ് ഒാഫിസർമാരും തഹസിൽദാർമാരും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് പിന്നാലെ പണം നൽകാനാണ് തീരുമാനം.
റീബിൽഡ് കേരള ആപ്പുവഴി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ അടക്കം വളൻറിയർമാർ നൽകിയ വീടുകളുെട കേടുപാട് സംബന്ധിച്ച കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ പരിശോധിച്ച് നൽകിയ റിപ്പോർട്ടുകൾക്കാണ് അംഗീകാരം നൽകുന്നത്.
60 മുതൽ 74 ശതമാനം വരെ വീട് നശിച്ചവർക്ക് രണ്ടര ലക്ഷവും 59 മുതൽ 30ശതമാനം നാശം സംഭവിച്ചവർക്ക് ഒന്നേകാൽ ലക്ഷവും 29 മുതൽ 16 വരെയുള്ളവർക്ക് 60,000 രൂപയും 15 ശതമാനക്കാർക്ക് 10,000 രൂപയുമാണ് നൽകുന്നത്. പ്രളയത്തിൽ ഭാഗികമായി നശിച്ച 2,43,139 വീടുകളുടെ പുനർനിർമാണത്തിനാണ് പണം നൽകേണ്ടത്.
അതിനിടെ സംസ്ഥാനത്ത് പൂർണമായി നശിച്ച 14,741 വീടുകളുടെ ഉടമകൾക്ക് പുനർനിർമാണത്തിനുള്ള നാലുലക്ഷം രൂപയിലെ ആദ്യഗഡുവായ 95,200 രൂപ നൽകിക്കഴിഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിർമാണത്തിനുള്ള ആദ്യഗഡു ധനസഹായമാണ് ലഭ്യമാക്കിയത്. സ്വന്തം ഭൂമിയില്‍ പുനര്‍നിർമാണത്തിന് സന്നദ്ധത അറിയിച്ച് 7,457 അപേക്ഷകൾ സര്‍ക്കാറിന് ലഭിച്ചു.
സ്ഥലവും വീടും നഷ്ടപ്പെട്ട 804 പേർക്ക് സ്ഥലവും വീടും നൽകുന്നതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണ്. അനുയോജ്യ സ്ഥലം കിട്ടുന്നതിനും മറ്റും പ്രയാസം അനുഭവെപ്പടുന്നുണ്ട്. ഇത്തരക്കാർക്ക് ആറുലക്ഷം രൂപ നൽകും. ഇതിൽ 279 പേർ ഇടുക്കിയിലും 219 പേർ വയനാട്ടിലുമാണുള്ളത്. സംസ്ഥാനത്ത് 2,58,684 പേരുടെ വീടാണ് പുനർനിർമിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
