Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേശസ്ഥാപനങ്ങൾക്ക്​...

ത​ദ്ദേശസ്ഥാപനങ്ങൾക്ക്​ പുതിയ പ്രളയനിവാരണരേഖ

text_fields
bookmark_border
ത​ദ്ദേശസ്ഥാപനങ്ങൾക്ക്​ പുതിയ പ്രളയനിവാരണരേഖ
cancel

ക​ണ്ണൂ​ർ: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വാ​ർ​ഷി​ക​പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന്​ പ്ര​ള​യ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ട്ടി​​ച്ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഡി​സം​ബ​ർ 31ന്​ ​ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ർ​​പ്പി​ക്കേ​ണ്ട പ​ദ്ധ​തി​ക​ളി​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക്​ വ​ർ​ക്കി​ങ്​ ഗ്രൂ​പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്.

ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ഹ​രി​ത ഗൃ​ഹ​വാ​ത​ക​ങ്ങ​ൾ കു​റ​ക്കു​ന്ന ന​ട​പ​ടി​ക​ൾ, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന ബ​ദ​ൽ​നി​ർ​ദേ​ശ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ, പ​രി​സ്ഥി​തി ആ​ഘാ​ത റി​പ്പോ​ർ​ട്ട്, ദു​ര​ന്ത​നി​വാ​ര​ണ​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന നി​ർ​മി​തി​ക​ളു​ടെ നി​യ​ന്ത്ര​ണം, ദു​ര​ന്ത​ല​ഘൂ​ക​ര​ണ മു​ൻ​ക​രു​ത​ൽ തു​ട​ങ്ങി​യ​വ ഇൗ ​വ​ർ​ക്കി​ങ്​ ഗ്രൂ​പ്പി​​​െൻറ മേ​ഖ​ല​ക​ളാ​ണ്.

വാ​ർ​ഷി​ക​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ​െസ​പ്​​റ്റം​ബ​ർ 19ന്​ ​പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ്​ മ​ഹാ​പ്ര​ള​യം മു​ന്നി​ൽ​വെ​ച്ച്​ കൂ​ട്ടി​​ച്ചേ​ർ​ക്ക​ൽ വ​രു​ത്താ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പു​തി​യ കേ​ര​ള​സൃ​ഷ്​​ടി എ​ന്ന ല​ക്ഷ്യ​മാ​യി​രി​ക്ക​ണം പ​ഞ്ചാ​യ​ത്ത്​ പ​ദ്ധ​തി​യു​ടെ ഉ​ള്ള​ട​ക്ക​മെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു. മ​ഹാ​പ്ര​ള​യം ന​ൽ​കി​യ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്​ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളു​ടെ വി​ന​ി​യോ​ഗം ആ​സൂ​ത്ര​ണം ചെ​യ്യ​ണം. കൊ​ടി​യ​വ​ര​ൾ​ച്ച, മ​ഴ​ക്കെ​ടു​തി, ഉ​രു​ൾ​പൊ​ട്ട​ൽ, പ്ര​ള​യം, ക​ട​ലാ​ക്ര​മ​ണം എ​ന്നി​വ​യു​ടെ സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ത്യേ​ക മാ​പ്പി​ങ്​ ത​യാ​റാ​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത ​ഗ്രാ​മ​ങ്ങ​ളി​ലെ പു​ന​ര​ധി​വാ​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട​ണം.

പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ തൊ​ഴി​ൽ ഉ​റ​പ്പാ​ക്കാ​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച പൊ​തു ആ​സ്​​തി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും ​േപ്രാ​ജ​ക്​​ടു​ക​ൾ ​ഉ​ണ്ടാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodlocal bodiesmalayalam news
News Summary - Flood Prevention Suggestions to Local Body - Kerala News
Next Story