പമ്പാതടെത്ത മുക്കിയത് ഡാമുകൾ തുറന്നതിലെ വീഴ്ച
text_fieldsപത്തനംതിട്ട: പമ്പാതടത്തിൽ ലക്ഷക്കണക്കിന് ജനങ്ങെള പ്രളയദുരന്തത്തിലാഴ്ത്തിയത് ഡാമുകൾ തുറക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും വന്ന വീഴ്ച. 500 ഒാളം ഉരുൾപൊട്ടലുകളാണ് വെള്ളപ്പൊക്കം നിയന്ത്രണാതീതമാക്കിയതെന്ന വാദം ദുരന്തനിവാരണ വിഭാഗത്തിെൻറ കണക്കുകൾ പുറത്തുവന്നതോടെ പൊളിയുകയാണ്. പത്തനംതിട്ട ജില്ലയിൽ ജനവാസ മേഖലയിൽ വലുതെന്ന് പറയാവുന്ന 16 ഉരുൾപൊട്ടലുകളെ ഉണ്ടായിട്ടുള്ളൂ എന്നാണ് ജില്ല ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കുന്നത്. 30 ഒാളം ചെറിയ ഉരുൾപൊട്ടലുകളുമുണ്ടായി.
വടശേരിക്കര മുതൽ കുട്ടനാട്വരെ 1000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശത്ത് ഗുരുതര സ്ഥിതി വിശേഷം ഉണ്ടാക്കിയത് ഡാമുകൾ തുറക്കുന്നതിൽ കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും വരുത്തിയ വീഴ്ചയാണെന്ന വാദം ഉറപ്പിക്കുന്നതാണ് ഇൗ കണക്ക്. ശബരിഗിരിയിൽ ഡാം തുറക്കുന്നതിന് മുന്നോടിയായി റൂട്ട് മാപ്പ് നിശ്ചയിക്കലോ കാര്യമായ മുന്നറിയിപ്പുകളോ ഉണ്ടായില്ല. കക്കി ഡാമിൽ പരമാവധി ജലനിരപ്പിനടുത്ത് എത്തിയപ്പോൾ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
അതു കഴിഞ്ഞ് 24 മണിക്കൂർ കഴിയാതെ ഡാം തുറക്കരുതെന്ന നിബന്ധന പാലിക്കാതെ ഒമ്പതിന് ഉച്ചക്ക് ഡാം തുറന്നു. മഴ കനത്തതോടെ 12 മുതൽ 10 അടിവരെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതോടെ വൻ വെള്ളപ്പാച്ചിലാണ് ഉണ്ടായത്. 13നും 14നും ശബരിമല പമ്പ ത്രിവേണിയിൽ വൻ വെള്ളപ്പൊക്കമുണ്ടായപ്പോഴും ജനവാസ കേന്ദ്രങ്ങളിൽനിന്ന് ആൾക്കാരെ ഒഴിപ്പിക്കാൻ കാര്യമായ നടപടികളുണ്ടായില്ല. ജനവാസ കേന്ദ്രങ്ങളിൽ വെള്ളം ഉയർന്നപ്പോൾ മാത്രമാണ് ഒഴിഞ്ഞുപോകണമെന്ന അറിയിപ്പുമായി അധികൃതരെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
