മഴക്കെടുതി: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
text_fieldsമഴക്കെടുതിയുടെയും പ്രളയദുരിതത്തിെൻറയും ആധിയടങ്ങാതെ സംസ്ഥാനം. വിവിധ ജില്ലകളിൽ പ്രളയം ബാക്കിയാക്കിയ ദുരിതങ്ങൾ തുടരുകയാണ്. ശനിയാഴ്ച ആറു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവർ 37 ആയി.
വയനാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് (അതിജാഗ്രത) പ്രഖ്യാപിച്ചു. വയനാട്ടിൽ 14 വരെയും ഇടുക്കിയില്‍ 13 വരെയും മറ്റു ജില്ലകളില്‍ 11 വരെയുമാണ് അതിജാഗ്രത. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്ക് യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കുട്ടനാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് നെടുമുടി പൊങ്ങ ചെമ്മനങ്ങാട് സിബിച്ചെൻറ ഭാര്യ ജോളി (47), മകള്‍ സിജി (20), ആറ്റിങ്ങൽ അഞ്ചുെതങ്ങ് തീരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ചീലാന്തിമൂട്ടിൽ സീമോെൻറ മകൻ സഹായരാജു (57), മുണ്ടുതുറ വീട്ടിൽ ലാസറിെൻറ മകൻ കാർമൽ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലിൽ കാണാതായ പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പടിയറ രാധാകൃഷ്ണൻ നായർ (58), ഇടുക്കി മൂലമറ്റം ചേറാടി മള്ളുവേലിൽ കൃഷ്ണൻ കുട്ടി (47) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തി. തിരുവല്ല വരട്ടയാർ കടവിൽ ശക്തമായ ഒഴുക്കിൽപെട്ട് ചങ്ങനാശ്ശേരി പായിപ്പാട് പുതുപറമ്പിൽ വീട്ടിൽ തോമസ് മാത്തെൻറ മകൻ ജിതിൻ സി. തോമസിനെ (14) കാണാതായി.
പ്രളയക്കെടുതി വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ ശനിയാഴ്ച ഹെലികോപ്റ്ററിൽ വയനാട്ടിലും കൊച്ചിയിലും സന്ദർശനം നടത്തി. എന്നാൽ, മോശം കാലാവസ്ഥ കാരണം ഇടുക്കിയിൽ ഇറങ്ങാനായില്ല.
അതിനിടെ, ഇടുക്കി അണക്കെട്ടിൽ നീരൊഴുക്ക് കുറഞ്ഞു. എന്നാൽ ചെറുതോണി ഡാമിെൻറ അഞ്ച് ഷട്ടറുകളും അടച്ചിട്ടില്ല. െചാവ്വാഴ്ച വരെ അടക്കേണ്ടതില്ലെന്നാണ് തീരുമാനം. 2400.52 അടിയാണ് ശനിയാഴ്ച വൈകീട്ടത്തെ ജലനിരപ്പ്. ഇടമലയാർ ഡാമിെൻറ മൂന്ന് ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിെൻറ രണ്ട് ഷട്ടർ വെള്ളിയാഴ്ച അടച്ചു.
വയനാട്ടിൽ രണ്ടുദിവസമായി മഴക്ക് ശമനമുണ്ടെങ്കിലും മുൻകരുതലുകളുടെ ഭാഗമായി കൂടുതൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
