പ്രളയം മനുഷ്യസൃഷ്ടി; മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു വിട്ടു - രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയത്. ഡാം തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിർദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ തലത്തിൽ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട് വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കം, കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി, മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത സർക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്മ എന്നിവയാണ് പ്രളയത്തിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു.
1924 ലെ വെള്ളപ്പൊക്കത്തിന് സമാനമാണിതെന്ന് പലരും പറയുന്നു. എന്നാൽ അത് പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇത് മനുഷ്യ സൃഷ്ടിയാണ്. ഇത്തവണ 41.44 ശതമാനം മഴ കൂടുതൽ പെയ്തെങ്കിലും വെള്ളെപ്പാക്കം രൂക്ഷമായത് സംസ്ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്. കാലാവസ്ഥാ പഠനമോ മുൻ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല. പമ്പാ നദിയിലെ ഒമ്പതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന് മുമ്പ് പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിർദേശം നൽകിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.
എറണാകളത്തെ കാലടി, പെരുമ്പാവൂർ, പറവൂർ, പന്തളം എന്നിവിടങ്ങളിൽ ഒരു മുന്നറിയിപ്പും നൽകിയില്ല. ആളുകൾ കിടന്നുറങ്ങുേമ്പാൾ വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇടുക്കിയിലെ ഡാമുകളെല്ലാം ജൂലൈ പകുതിയിൽ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതുമാണ്. എന്നാൽ അതെല്ലാം കെ.എസ്.ഇ.ബിയും സർക്കാറും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാൻ സംസ്ഥാന സർക്കാറും മറ്റു ഡാമുകൾക്ക് കെ.എസ്.ഇ.ബിയോ ജലവിഭവ വകുപ്പോ ആണ് അനുമതി നൽകേണ്ടത്. ജൂലൈ 31 ന് ഇടുക്കി അണക്കെട്ടിെൻറ ജലനിരപ്പ് 2399 ആയി ഉയർന്നു. പിന്നീട് കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കൂടാതെ മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ഉയരുന്നുമുണ്ടായിട്ടും ജലനിരപ്പ് പിടിച്ചു നിർത്താൻ നടപടി സ്വീകരിച്ചില്ല. ലാഭക്കൊതിയൻമാരായ കെ.എസ്.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു. ൈവദ്യുത മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമ്മിൽ സഹകരണമില്ലായ്മ ഇടുക്കി ഡാം തുറക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു.
ഡാമിെൻറ ഒരു ഷട്ടർ ആഗസറ്റ്് ഒമ്പതിന് തുറന്നു. ഇടുക്കി , എറണാകുളം കലക്ടർമാരെ പ്രദേശത്ത് എത്രമാത്രം നാശനഷ്ടമുണ്ടാകുമെന്നും ആരെയെല്ലാം മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചു. എന്നാൽ അങ്ങനെയൊരു റിപ്പോർട്ട് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. പിറ്റേന്നു തന്നെ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വന്നു. പ്രളയത്തിെൻറ മുഖ്യ കാരണം ഇതാെണന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
