പ്രളയം ചരിത്രത്തിലേക്ക്
text_fieldsതൃശൂർ: ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രളയത്തിലേക്കാണ് കേരളം നീങ്ങുന്നത്. തിമിർത്തു പെയ്യുന്ന മഴ ചരിത്രം കുറിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. 1924ലാണ് ഇത്ര ഭീകരമായി പ്രളയം കേരളത്തെ വിഴുങ്ങിയത്. 3115 മില്ലിമീറ്റർ മഴയാണ് ആ വർഷം മൺസൂണിൽ ലഭിച്ചത്. ശരാശരി മഴ 2823 മി.മീ ആയിരിക്കെ 24ൽ വാർഷിക വർഷപാതം 3945 മി.മീ ആയിരുന്നു. 40 ശതമാനത്തിെൻറ കൂടുതലാണ് അന്ന് ഉണ്ടായത്. ഇതാണ് ചരിത്രത്തിലെ വൻപ്രളയം. ഇക്കുറി കാലവർഷം അവസാനിക്കാൻ ഒന്നരമാസം ബാക്കിനിൽക്കവേ തന്നെ 41.1 ശതമാനത്തിെൻറ അധികമഴ ലഭിച്ചു. 808 മി.മീ മഴ കൂടി ലഭിച്ചാൽ 1924ലെ പ്രളയം ചരിത്രമാവും. 1635 ലഭിക്കേണ്ടിടത്ത് ഇതുവരെ 2307 മി.മീ മഴയാണ് ഇതുവരെ ലഭിച്ചത്.
സമാനമായ മഴ 1961ലും ലഭിച്ചിട്ടുണ്ട്. 2943 മി.മീ മഴയാണ് അന്ന് കാലവർഷത്തിൽ ലഭിച്ചത്. വാർഷിക വർഷപാതം 3907 ആണ്. 38.4 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. 1946ൽ 2445 മി.മീ മഴ കാലവർഷത്തിലും 2643 വാർഷിക മഴയും ലഭിച്ചിട്ടുണ്ട്. 1975ൽ 3594 മി.മീറ്റർ ആയിരുന്നു വാർഷിക വർഷപാതം. കാലവർഷത്തിൽ 2522 മി.മീ മഴയും ലഭിച്ചു. 27 ശതമാനം കൂടുതൽ . 2000 പിന്നിടുേമ്പാൾ 2007, 2013 എന്നിവയാണ് പ്രളയ വർഷങ്ങൾ. ഇൗ വർഷത്തിൽ ഇപ്പോൾ ലഭിച്ചതിന് സമാനമായ മഴ ലഭിച്ചതും കാണാം. 2007ൽ 3440 മി.മീ ആണ് വാർഷിക വർഷപാതം. കാലവർഷം 2471ഉം ലഭിച്ചു. വാർഷിക വർഷം 22 ശതമാനം കൂടുതലാണ് ലഭിച്ചത്. 2013ൽ 2509 മി.മീ മഴയാണ് കാലവർഷത്തിൽ ലഭിച്ചത്. 3213 വാർഷിക വർഷപാതവും 2013ൽ കിട്ടി. 2823 മുതൽ 3000 മി.മീ വരെയാണ് കേരളത്തിെൻറ ശരാശരി വാർഷിക വർഷപാതം.
3343 മി.മീ മഴ ലഭിച്ച ഇടുക്കിയാണ് ഇക്കുറി കാലവർഷ പാതത്തിൽ ഒന്നാമൻ. 89.1 ശതമാനത്തിെൻറ അധികമഴ. 1768 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 75.4 ശതമാനം മഴയുമായി പാലക്കാട് പിറെക. 1266ന് പകരം 2221 മി.മീ മഴയാണ് പാലക്കാടിന് ലഭിച്ചത്. ബാക്കി ജില്ലകളിൽ തിമിർക്കുേമ്പാഴും കാസർകോട് ജില്ലയിൽ 11.2 ശതമാനത്തിെൻറ കുറവാണുള്ളത്. 2511 കിേട്ടണ്ടതിന് പകരം 2216 മി.മീ മഴയാണ് കാസർകോട് ലഭിച്ചത്. ന്യൂനമർദങ്ങൾ കൂടിയതാണ് നിർത്താെത മഴ പെയ്യാൻ കാരണമെന്ന് പറയുേമ്പാഴും കൃത്യമായ കാരണം വ്യക്തമാക്കാനാവാതെ കുഴയുകയാണ് കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് 41.1 ശതമാനം അധിക മഴ
തൃശൂർ: സംസ്ഥാനത്ത് 41.1 ശതമാനം അധിക മഴയാണ് വെള്ളിയാഴ്ച വരെ ലഭിച്ചത്. 1635 മില്ലിമീറ്റർ മഴക്ക് പകരം 2307 മി.മീ ആണ് ലഭിച്ചത്. ഇടുക്കിയിൽ 89 ശതമാനം അധിക മഴ ലഭിച്ചു. 3343 മി.മീ മഴയാണ് ലഭിച്ചത്. 1768 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പാലക്കാട് 1266ന് പകരം 2221 മഴ ലഭിച്ചു. 75 ശതമാനം അധികം. ദേശീയതലത്തിൽ നിലവിൽ 8.4 ശതമാനത്തിെൻറ കുറവാണുള്ളത്. 598.2 ന് പകരം 548 മി.മീ മാത്രമെ ലഭിച്ചിട്ടുള്ളൂ. മഴക്കമ്മി കാസർകോട് ജില്ലയിൽ മാത്രമാണുള്ളത്. 11ശതമാനത്തിെൻറ കുറവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
