ഏഴു സംസ്ഥാനങ്ങൾക്ക് പ്രളയക്കെടുതി സഹായം 5,908 കോടി; കേരളത്തിന് വട്ടപ്പൂജ്യം
text_fieldsന്യൂഡൽഹി: കഴിഞ്ഞ പെരുമഴക്കാലത്ത് ഉരുൾപൊട്ടലും പ്രളയക്കെടുതിയും നേരിട്ട കേരള ത്തിന് കേന്ദ്രത്തിൽനിന്ന് നയാപൈസ സഹായമില്ല. പ്രളയക്കെടുതി മുൻനിർത്തി ഏഴു സംസ് ഥാനങ്ങൾക്കായി 5,908 കോടി രൂപ അനുവദിച്ച കേന്ദ്രം, തികച്ചും പക്ഷപാതപരമായി കേരളത്തെ തഴ ഞ്ഞു. രണ്ടുവർഷങ്ങളിൽ തുടർച്ചയായി പ്രളയക്കെടുതി അനുഭവിച്ച നാടാണ് കേരളം. കഴിഞ് ഞ ആഗസ്റ്റിലെ കെടുതി മുൻനിർത്തി 2,101 കോടി രൂപയാണ് കേന്ദ്രത്തോട് സഹായം ചോദിച്ചിരുന്നത്. സെപ്റ്റംബറിൽ കേന്ദ്രസംഘം കേരളത്തിലെത്തി വിവിധ ജില്ലകളിൽ പഠനം നടത്തി പോയതുമാണ്. തഴഞ്ഞതിന് കാരണം വ്യക്തമല്ല.
മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉരുൾപൊട്ടിയതടക്കം 76 പേരുടെ ജീവൻ അപഹരിച്ച കെടുതിയാണ് കേരളം നേരിട്ടത്. 31,000 ഹെക്ടറിലെ കൃഷി നശിച്ചു. ഓരോ മേഖലയിലും നേരിട്ട നഷ്ടം വിവരിക്കുന്ന കണക്കുകൾ പ്രത്യേകമായി കേന്ദ്രസംഘത്തിന് കൈമാറിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കേന്ദ്രസംഘം വയനാടിനുപുറമെ കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തുകയുംചെയ്തു. കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.
കർണാടക, അസം, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, യു.പി എന്നീ സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ അധികസഹായമായി 5,908 കോടി രൂപ അനുവദിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിെൻറതാണ് തീരുമാനം. ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്തു.
ദേശീയ ദുരന്ത പ്രതികരണ നിധി (എൻ.ഡി.ആർ.എഫ്)യിൽനിന്ന് വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക ഇങ്ങനെ: അസം-616 കോടി, ഹിമാചൽപ്രദേശ്-284 കോടി, കർണാടക-1870 കോടി, മധ്യപ്രദേശ് -1750 കോടി, മഹാരാഷ്്ട്ര -957 കോടി, ത്രിപുര-63 കോടി, യു.പി -367 കോടി.
ഏതാനും മാസംമുമ്പ് സംസ്ഥാനങ്ങൾക്കുള്ള നിധിയിൽനിന്ന് കർണാടകം, മഹാരാഷ്്ട്ര, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 3200 കോടി രൂപയുടെ ഇടക്കാല സഹായവും നൽകിയിരുന്നു. 2019ലെ പ്രളയവുമായി ബന്ധപ്പെട്ട സഹായമായി ആകെ 52.27 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ കേരളത്തിന് കിട്ടിയത്. 2018ലെ പ്രളയക്കെടുതിക്ക് അർഹമായ സഹായം കേന്ദ്രം നൽകിയിരുന്നില്ല. അന്ന് സഹായമായി പ്രഖ്യാപിച്ച തുകയിൽ 1200 കോടിയോളം കിട്ടാൻ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
