പ്രളയക്കെടുതി: രക്ഷാപ്രവർത്തനത്തിൽ സജീവമായി ഐ.ആർ.ഡബ്ല്യു
text_fieldsഫോട്ടോ: ദിലീപ് പുരയ്ക്കൽ
കോട്ടയം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായി ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു). സംസ്ഥാന ഗവേണിങ് ബോഡി സ്ഥിതിഗതികൾ വിലയിരുത്തി പൈലറ്റ് ടീമിനെ മുണ്ടക്കയത്ത് നിയോഗിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ , പാലക്കാട്, മലപ്പുറം ജില്ലകളിലെ വളണ്ടിയർമാർ എത്തി രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായി.
ഫയർ ആൻഡ് റെസ്ക്യൂ , പൊലീസ്, എസ് എൻ ഡി ആർ എഫ് എന്നിവയുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നാംദിവസം നടക്കുന്ന തെരച്ചിലിൽ 30 ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർമാർ പങ്കെടുക്കും. സംസ്ഥാന അസിസ്റ്റൻറ് കൺവീനർ ഷമീർ വി ഐ, ഡിസാസ്റ്റർ മാനേജ്മെൻറ് കൺവീനർ അബ്ദുൽകരീം എം എ, ശിഹാബുദ്ദീൻ , ഷാജി, റഷീദ് , ജാഫർ, ജില്ലാ ലീഡർ യൂസുഫ്, ഡോ.ഹസ്സൻ നേതൃത്വം നൽകി.
സംസ്ഥാന ഓഫീസിൽ ജനറൽ കൺവീനർ ബഷീർ ശർഖി, സെക്രട്ടറി ആസിഫ് അലി എന്നിവരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ഏകോപിപ്പിച്ചു.