Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: മുഖ്യമന്ത്രിയെ വിളിച്ചിട്ട്​ ഫോണെടുത്തില്ലെന്ന്​ കുട്ടനാട്​ എം.എൽ.എ

text_fields
bookmark_border
പ്രളയക്കെടുതി: മുഖ്യമന്ത്രിയെ വിളിച്ചിട്ട്​ ഫോണെടുത്തില്ലെന്ന്​ കുട്ടനാട്​ എം.എൽ.എ
cancel

ആ​ല​പ്പു​ഴ: പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ കു​ട്ട​നാ​ട്ടി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​യെ​യും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ​യും വി​ളി​ച്ചി​ട്ട്​ ഫോ​ണെ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കു​ട്ട​നാ​ട്​ എം.​എ​ൽ.​എ റെ​ജി ചെ​റി​യാ​ൻ. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക്​ ത​ട​സ്സ​മാ​യ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ സ​ന്ദ​ർ​ശി​ച്ച എം.​എ​ൽ.​എ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​വെ​യാ​ണ്​ സ്വ​ന്തം മു​ന്ന​ണി​യി​ലെ മ​ന്ത്രി​മാ​ർ അ​വ​ഗ​ണി​ക്കു​ന്നെ​ന്ന നീ​ര​സം മ​റ​ച്ചു​വെ​ക്കാ​തെ പ്ര​തി​ക​രി​ച്ച​ത്.

കു​ട്ട​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​തൃ​പ്​​തി വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു എം.​എ​ൽ.​എ​യു​ടെ വാ​ക്കു​ക​ൾ. രാ​വി​ലെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും മ​ന്ത്രി എം. ​ലി​ജു​വി​നെ​യും വി​ളി​ച്ച​ത്. ഇ​രു​വ​രും ഫോ​ൺ എ​ടു​ത്തി​ല്ല. നാ​ട്ടു​കാ​ർ ത​ന്നോ​ട്​ ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക്​ താ​നു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ്​ ന​ൽ​കി​യ​തെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. പ്ര​ള​യ​സ​മ​യ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ആ​ന​യി​ച്ച്​ ന​ട​ക്കാ​നാ​വി​ല്ല. കു​ട്ട​നാ​ട്ടി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്. റോ​ഡി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും ചെ​യ്യാ​വു​ന്ന സ​ഹാ​യ​ങ്ങ​ളെ​ല്ലാം താ​ൻ ചെ​യ്യു​ന്നു​ണ്ടെ​ന്നും റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, താ​ൻ ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ മ​ന്ത്രി​സ​ഭ​ യോ​ഗ​ത്തി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ്​ മ​ന്ത്രി​മാ​ർ ​ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന്​ റെ​ജി ചെ​റി​യാ​ൻ വി​ശ​ദീ​ക​രി​ച്ചു.

മു​മ്പ്​ ച​മ്പ​ക്കു​ളം വ​ള്ളം​ക​ളി​ക്ക്​ പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​ക​ണ​മെ​ന്ന്​ കു​ട്ട​നാ​ട്​ എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ തൊ​ട്ട​ടു​ത്തി​രു​ന്ന മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട്​ ഒ​രു കാ​ര​ണ​വ​ശാ​ലും കൊ​ടു​ക്കി​ല്ലെ​ന്ന്​ പ​റ​യു​ന്ന​ത്​ മൈ​ക്കി​ലു​ടെ എ​ല്ലാ​വ​രും കേ​ട്ട​തും വി​വാ​ദ​മാ​യി​രു​ന്നു.

എം.എൽ.എ വിളിച്ചിട്ട്​ കിട്ടാത്തത്​ മന്ത്രിസഭ യോഗത്തിലായതിനാൽ -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്​ എം.​എ​ൽ.​എ മ​ന്ത്രി​യെ വി​ളി​ച്ചി​ട്ട്​ കി​ട്ടാ​തി​രി​ക്കാ​ൻ കാ​ര​ണം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​യ​തി​നാ​ലാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച്​ മ​ന്ത്രി ലി​ജു വി​ളി​ച്ച ര​ണ്ട്​ യോ​ഗ​ത്തി​ലും കു​ട്ട​നാ​ട്​ എം.​എ​ൽ.​എ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ലി​ജു​വി​ന്‍റെ ഫോ​ണി​ൽ ന​മ്പ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രൂ​ക്ഷ​പ്ര​ശ്ന​മു​ണ്ടാ​യ ആ​റ​ന്മു​ള​യി​ലും റാ​ന്നി​യി​ലും കൂ​ടു​ത​ൽ ക്യാ​മ്പു​ക​ളു​ള്ള തി​രു​വ​ല്ല​യി​ലു​മാ​ണ്​ താ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​ന്നി​യി​ലും അ​ടൂ​രി​ലും പോ​യി​ല്ല.

മീ​റ്റി​ങ്ങി​ലേ​ക്ക്​ എം.​എ​ൽ.​എ​മാ​രെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ജി​ല്ല ക​ല​ക്ട​റെ​യും ജി​ല്ല വ​കു​പ്പ്​ മേ​ധാ​വി​ക​ളെ​യു​മാ​ണ്​ വി​ളി​ച്ച​തെ​ന്നും ​ജ​നീ​ഷ്​ കു​മാ​ർ എം.​എ​ൽ.​എ​യെ യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക്ക്​ മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ കാ​ര്യ​ത്തി​ൽ ചെ​യ്യാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്തു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disasterfloods-keralarejiVD Satheesan
News Summary - മുഖ്യമന്ത്രിയെ വിളിച്ചിട്ട്​ ഫോണെടുത്തില്ലെന്ന്​ കുട്ടനാട്​ എം.എൽ.എ
Next Story