പ്രളയ സെസ് ഇന്ന് അർധരാത്രി മുതൽ; മിക്ക സാധനങ്ങൾക്കും വില കൂടും
text_fieldsതിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏ ർപ്പെടുത്തിയ പ്രളയ സെസ് ബുധനാഴ്ച അർധരാത്രി സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. അഞ് ച് ശതമാനത്തിന് മുകളിൽ നികുതിയുള്ള എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാ നം സെസ് വരുന്നതോടെ വില ഉയരും. ഏകദേശം 928 സാധനങ്ങളും സേവനങ്ങളുമാണ് സെസ് പരിധിയി ൽ വരുക. സ്വർണം ഒഴികെ നിലവിൽ അഞ്ച് ശതമാനമോ അതിൽ താെഴയോ നികുതിയുള്ളവക്ക് സെസ് ബാധകമല്ല. കോേമ്പാസിഷൻ രീതി തെരഞ്ഞെടുത്ത വ്യാപാരികളെയും സെസിൽനിന്ന് ഒഴിവാക്കിട്ടുണ്ട്. സ്വർണം, വെള്ളി, പ്ലാറ്റിനം, ഇവകൊണ്ടുള്ള ആഭരണങ്ങൾ എന്നിവക്ക് 0.25 ശതമാനമാണ് സെസ്. അരി, പാൽ, പഞ്ചസാര, പച്ചക്കറി, പഴം, ഉപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ഇല്ല. രണ്ടുവർഷത്തേക്കാണ് സെസ് പിരിക്കുന്നത്. ഇതുവഴി 2600 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.
ജി.എസ്.ടി കൗൺസിൽ നേരേത്തതന്നെ സെസ് പിരിക്കാൻ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിലാണ് ഒരു ശതമാനം സെസ് ചുമത്തുക. അതായത് ജി.എസ്.ടിയുടെ ഒരു ശതമാനമല്ല, വിതരണ വിലയുടെ ഒരു ശതമാനമായിരിക്കും സെസ്. 100 രൂപ വിതരണവിലയുള്ള ഉൽപന്നത്തിന് ഒരു രൂപയായിരിക്കും പ്രളയസെസ്. 12 ശതമാനമാണ് ഇൗ ഉത്പന്നത്തിന് ജി.എസ്.ടി എങ്കിൽ 12 രൂപകൂടി കൂട്ടി ആകെ നൽകേണ്ടത് 113 രൂപ.
സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിലാണ് സെസ് ഇൗടാക്കുക. ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്ക് വാങ്ങുന്നവർക്കും നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിലായിരിക്കും സെസ് പിരിവ്. പ്രളയസെസ് ഇൗടാക്കാൻ ആവശ്യമായ മാറ്റം സോഫ്റ്റ്വെയറിൽ വരുത്താൻ വ്യാപാരികൾക്ക് ജി.എസ്.ടി വകുപ്പ് നിർേദശം നൽകിയിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങൾ സെബ്സൈറ്റ് വഴി നൽകണം.
സെസ് ബാധകമായ ചില ഉൽപന്നങ്ങൾ
ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, എ.സി, കമ്പ്യൂട്ടർ, ലാപ്ടോപ് തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾ, സിമൻറ്, പെയിൻറ്, കമ്പി, പൈപ്പ്, വയർ തുടങ്ങി കെട്ടിടനിർമാണസമഗ്രികൾ, കാർ, മോേട്ടാർസൈക്കിൾ, ചെരിപ്പ്, കണ്ണട, ചീസ്, ബട്ടർ, ബിസ്കറ്റ്, ഫ്രോസൺ മീറ്റ്, നട്ട്സ്, ചോക്ലറ്റ്, നെയ്യ്, ച്യൂയിങ്ഗം, കേക്ക്, െഎസ്ക്രീം, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി 928 ഒാളം സാധനങ്ങൾ. നികുതിയില്ലാത്തതിനും അഞ്ച് ശതമാനംവരെ നികുതിയുള്ളതിനും സെസില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
