പ്രളയക്കെടുതി: കേന്ദ്രസഹായം 3048 കോടി
text_fieldsന്യൂഡൽഹി: പ്രളയം ദുരന്തംവിതച്ച കേരളത്തിന് ദേശീയ ദുരന്തനിവാര ണ ഫണ്ടിൽനിന്ന് 3048.39 കോടി രൂപ കേന്ദ്ര സഹായം. ആദ്യതവണ അനുവദിച്ച 100 കോടി ര ൂപയും രണ്ടാംതവണ നൽകിയ 500 കോടിയും ഉൾപ്പെടെയാണ് ഇൗ തുക.
ഇതുസംബന്ധി ച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സ മിതിയാണ് അന്തിമ തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധ മോഹൻ സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തര, കൃഷി, ധന മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
പ്രളയം ദുരന്തംവിതച്ച് മൂന്നുമാസത്തിന് ശേഷമാണ് കേന്ദ്ര നടപടി. സംസ്ഥാന സർക്കാറുകളുടെ ശേഷിക്ക് അപ്പുറത്ത് ചെയ്യേണ്ട ദുരന്ത നിവാരണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിശദമായ പദ്ധതി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു. തുടർന്ന് വിവിധ മന്ത്രാലയങ്ങളിലെ ഉേദ്യാഗസ്ഥർ അടങ്ങുന്ന സമിതി പദ്ധതി നിർദേശങ്ങളിൽ പരാമർശിച്ച സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടം കണക്കാക്കുകയും ഇതിെൻറ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉപസമിതിക്ക് സമർപ്പിക്കുകയും ചെയ്തു.
അതേസമയം, പ്രളയകാലത്തെ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചെലവ് കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ ഫണ്ടുകളുടെ മാർഗനിർദേശം അടിസ്ഥാനമാക്കിയാണ് കണ്ടെത്തുകയെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് കേന്ദ്രം കൂലി ചോദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. െഎക്യരാഷ്ട്രസഭ ഏജൻസികൾ നടത്തിയ പഠനമനുസരിച്ച് 26,718 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ട്. സംസ്ഥാനത്തിെൻറ പുനർനിർമാണത്തിന് 31,000 കോടി രൂപ ചെലവുവരുമെന്ന് കണക്കാക്കിയ കേരള സർക്കാർ 4800 കോടി രൂപയാണ് കേന്ദ്ര സഹായമായി ആദ്യം ആവശ്യപ്പെട്ടത്.
യു.എ.ഇയുടെ 700 കോടി സഹായ വാഗ്ദാനം സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. അതേസമയം, പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് ചെലവായ വകയിൽ 290 കോടി രൂപ തിരിച്ചുനൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രളയം നാശമുണ്ടാക്കിയ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലൻഡിന് 131.16 കോടിയും ചുഴലിക്കാറ്റ് നാശംവിതച്ച ആന്ധ്രപ്രദേശിന് 539 കോടിയും നൽകാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
