Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kochi airport
cancel
camera_alt

ലണ്ടനിൽനിന്നുള്ള എയർ ഇന്ത്യ വിമാന​െത്ത കൊച്ചിയിൽ ജലാഭിവാദ്യത്തോടെ സ്വീകരിച്ചപ്പോൾ

Homechevron_rightNewschevron_rightKeralachevron_rightലണ്ടനിൽനിന്ന്...

ലണ്ടനിൽനിന്ന് ആദ്യവിമാനമെത്തി; നേരിട്ടുള്ള സർവിസുകൾക്ക് ഇനി കൊച്ചിയിൽ 'ഫ്രീ ലാൻഡിങ്'

text_fields
bookmark_border

നെ​ടു​മ്പാ​ശ്ശേ​രി: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ കൊ​ച്ചി​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള യൂ​റോ​പ്യ​ൻ സ​ർ​വി​സി​ന് തു​ട​ക്കം. ല​ണ്ട​നി​ൽ​നി​ന്ന് ആ​ദ്യ എ​യ​ർ ഇ​ന്ത്യ വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച കൊ​ച്ചി​യി​ലെ​ത്തി. സി​യാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ വി​മാ​ന​ത്തെ ജ​ലാ​ഭി​വാ​ദ്യം ന​ൽ​കി സ്വീ​ക​രി​ച്ചു.

പു​തി​യ മേ​ഖ​ല സ​ർ​വി​സു​ക​ൾ​ക്കും പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്കു​മാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജ​ലാ​ഭി​വാ​ദ്യം ന​ൽ​കു​ന്ന​ത്. യൂ​റോ​പ്യ​ൻ യാ​ത്രാ​സൗ​ക​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി നേ​രി​ട്ടു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ൾ​ക്കും ലാ​ൻ​ഡി​ങ് ഫീ ​ഒ​ഴി​വാ​ക്കി​യെ​ന്ന് സി​യാ​ൽ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 27 വ​രെ​യു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ​ക്ക് ഇ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കും. വി​മാ​ന ലാ​ൻ​ഡി​ങ് ചാ​ർ​ജ് കു​റ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് യൂ​റോ​പ്പി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ടി​ക്ക​റ്റ് ചാ​ർ​ജ് കു​റ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ച്ചേ​ക്കും.

കൊ​ച്ചി​യി​ലെ​ത്തി​യ വി​മാ​നം രാ​വി​ലെ 6.30ന് 229 ​യാ​ത്ര​ക്കാ​രു​മാ​യി ല​ണ്ട​നി​ലേ​ക്ക്​ മ​ട​ങ്ങി. വ​ന്ദേ​ഭാ​ര​ത് മി​ഷ​െൻറ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 27 വ​രെ​യു​ള്ള ല​ണ്ട​ൻ-​കൊ​ച്ചി-​ല​ണ്ട​ൻ സ​ർ​വി​സു​ക​ളു​ടെ സ​മ​യ​പ്പ​ട്ടി​ക ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​സ​ർ​വി​സ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ ല​ണ്ട​നി​ൽ നി​ന്നെ​ത്തു​ന്ന ആ​ദ്യ​വി​മാ​നം അ​ന്ന്​ രാ​വി​ലെ ആ​റി​ന്​ മ​ട​ങ്ങും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 12.15ന് ​എ​ത്തു​ന്ന വി​മാ​നം അ​ന്ന്​ ഉ​ച്ച​ക്ക്​ 12.20ന് ​മ​ട​ങ്ങും.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് വി​മാ​നം നേ​ര​ത്തേ കൊ​ച്ചി​യി​ൽ എ​ത്തി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ ല​ണ്ട​നി​ൽ​നി​ന്ന് മും​ബൈ വ​ഴി​യും അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്‌​കോ, ന്യൂ​യോ​ർ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഡ​ൽ​ഹി വ​ഴി​യും കൊ​ച്ചി​യി​ലേ​ക്ക്​ തു​ട​ർ​ച്ച​യാ​യി സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ല​ണ്ട​നി​ൽ​നി​ന്ന് നേ​രി​ട്ട്​ സ​ർ​വി​സ്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പ്ര​ത്യേ​ക യാ​ത്രാ പ​ദ്ധ​തി​പ്ര​കാ​രം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സു​ക​ൾ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. വ​ന്ദേ​ഭാ​ര​ത് മി​ഷ​െൻറ ഭാ​ഗ​മാ​യി എ​യ​ർ ഇ​ന്ത്യ യൂ​റോ​പ്, അ​മേ​രി​ക്ക, ആ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ വ​ഴി കൊ​ച്ചി​യി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ ആ​ദ്യ​യാ​ഴ്ച മു​ത​ൽ ഇ​ൻ​ഡി​ഗോ കൊ​ച്ചി​യി​ൽ​നി​ന്ന് ദോ​ഹ, ദു​ബൈ, കു​വൈ​ത്ത്​ സ​ർ​വി​സു​ക​ളു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochinedumbassery aiportlondon flightfree landing
News Summary - flights from london to kochi airport
Next Story