Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ബബ്​ൾ കരാറിൽ...

എയർ ബബ്​ൾ കരാറിൽ കരിപ്പൂരിൽനിന്ന്​ സൗദി സർവിസുകൾ 11 മുതൽ

text_fields
bookmark_border
എയർ ബബ്​ൾ കരാറിൽ കരിപ്പൂരിൽനിന്ന്​ സൗദി സർവിസുകൾ 11 മുതൽ
cancel

ക​രി​പ്പൂ​ർ: സൗ​ദി അ​റേ​ബ്യ​യു​മാ​യി പു​തി​യ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ നി​ല​വി​ൽ വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ജ​നു​വ​രി​ 11 മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങും. നി​ല​വി​ൽ ചാ​ർ​ട്ട​ർ സ​ർ​വി​സു​ക​ളാ​ണ്​ സൗ​ദി സെ​ക്​​ട​റി​ലു​ള്ള​ത്. പ്ര​വാ​സി​ക​ളു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ള്ള നി​ര​ന്ത​ര ആ​വ​ശ്യ​ത്തി​ന്​ ഒ​ടു​വി​ലാ​ണ്​ സൗ​ദി​യു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലെ​ത്തി​യ​ത്. ഇ​തു​പ്ര​കാ​രം 11 മു​ത​ൽ ഫ്ലൈ ​നാ​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ഫ്ലൈ ​നാ​സ്​ റി​യാ​ദി​ലേ​ക്കും ഇ​ൻ​ഡി​ഗോ ജി​ദ്ദ, ദ​മ്മാ​മി​ലേ​ക്കു​മാ​ണ്​ സ​ർ​വി​സ്. കോ​വി​ഡി​ന്​ മു​മ്പ്​ നി​ർ​ത്തി​യ സ​ർ​വി​സാ​ണ്​ ഫ്ലൈ ​നാ​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ​ൈഫ്ലനാസ്​ ജനുവരി ആറിന്​ ബുക്കിങ്​ തുടങ്ങും.

റി​യാ​ദ്​ സെ​ക്ട​റി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ക. ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന്​ ​റി​യാ​ദി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​നം 8.30ന്​ ​മ​ട​ങ്ങും. ജി​ദ്ദ, ദ​മ്മാം, മ​ദീ​ന, ജി​സാ​ൻ, അ​ബ​ഹ, അ​ൽ​ഹ​സ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാം ഈ ​സ​ർ​വി​സി​ന്​ ക​ണ​ക്ഷ​ൻ വി​മാ​നം ല​ഭി​ക്കു​മെ​ന്നും ഫ്ലൈ ​നാ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ദ്ദ​യി​ലേ​ക്ക്​ തി​ങ്ക​ൾ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 9.30നാ​ണ്​ ഇ​ൻ​ഡി​ഗോ സ​ർ​വി​സ്. രാ​വി​ലെ 10.40ന്​ ​തി​രി​ച്ചെ​ത്തും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ദ​മ്മാ​മി​ൽ നി​ന്ന്​ 7.35ന്​ ​എ​ത്തു​ന്ന വി​മാ​നം 8.35ന്​ ​മ​ട​ങ്ങും. നി​ല​വി​ൽ ചാ​ർ​ട്ട​ർ സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്നും എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പ്ര​കാ​ര​മു​ള്ള സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും​ സ്​​പൈ​സ്​ ജെ​റ്റ്​ അ​റി​യി​ച്ചു. സൗ​ദി​ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. മു​ഖീം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ക​രി​പ്പൂ​രി​ൽ നി​ന്ന്​ ഏ​റ്റ​വും തി​ര​ക്കേ​റി​യ സൗ​ദി സെ​ക്ട​റി​ൽ വ​ലി​യ വി​മാ​ന​മി​ല്ലാ​ത്ത​ത്​ ​വി​ദേ​ശ​യാ​ത്രി​ക​ർ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. നേ​ര​ത്തെ, സൗ​ദി എ​യ​ർ​​ലൈ​ൻ​സ്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​മാ​നാ​പ​ക​ട പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasikaripursaudi flightsflight to saudi
News Summary - Flights from Karipur to Saudi Arabia will resume on January 11
Next Story