Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃതദേഹം സൗജന്യമായി...

മൃതദേഹം സൗജന്യമായി നാട്ടി​െലത്തിക്കൽ: വിമാനക്കമ്പനികളുമായി ചർച്ച തുടങ്ങി -മുഖ്യമന്ത്രി

text_fields
bookmark_border
മൃതദേഹം സൗജന്യമായി നാട്ടി​െലത്തിക്കൽ: വിമാനക്കമ്പനികളുമായി ചർച്ച തുടങ്ങി -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വിദേശത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിമാനക്കമ്പനികളുമായ ി ചര്‍ച്ച ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനികള്‍ പൂര്‍ണ സൗജന്യം അനുവദിക്കില്ല. പരമാവധി ഇളവ് ലഭിക്കുമോ എന്നാണ് പരിശോധിക്കുന്നത്. വീണാജോര്‍ജ്, കെ.വി. അബ്​ദുൽ ഖാദര്‍, പി.ടി.എ. റഹീം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

വിദേശ ജയിലുകളിലെ മലയാളികള്‍ക്ക് നോര്‍ക്ക റൂട്​സ്​ വഴി നിയമസഹായം ലഭ്യമാക്കുന്ന​ നടപടി യു.എ.ഇയില്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കേരളത്തില്‍നിന്നുള്ള വിദേശയാത്രക്കാരുടെ കണക്ക് വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തി ഉത്സവകാല വിമാനക്കൂലിയില്‍ കുറവ് വരുത്തുന്നതിന് ഇടപെടലുകള്‍ നടത്തുമെന്ന്​ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയെ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാറിനെ ഏല്‍പിക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. പ്രതികരണം മോശമല്ല. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം^ മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്​സ് വഴി 2015 മുതല്‍ 1050 നഴ്‌സുമാര്‍ ഉള്‍പ്പെടെ 1283 പേരെ വിദേശ ജോലിക്ക് അയച്ചിട്ടുണ്ട്. ഒഡേപെക് മുഖേന പ്രതിവര്‍ഷം 400ഓളം പേരെ അയക്കുന്നു. സജി ചെറിയാന്‍, എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുല്ല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFlight ticket chargeNRI TicketPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanMalayalam News
News Summary - Flight Ticket Charge Pinarayi Vijayan -Kerala News
Next Story