Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാന ഷെഡ്യൂൾ...

വിമാന ഷെഡ്യൂൾ വൈകുന്നത്  ഹാജിമാരെ വിഷമത്തിലാക്കുന്നു 

text_fields
bookmark_border
വിമാന ഷെഡ്യൂൾ വൈകുന്നത്  ഹാജിമാരെ വിഷമത്തിലാക്കുന്നു 
cancel

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പോ​കു​ന്ന​വ​രു​​ടെ വി​മാ​ന ​ഷെ​ഡ്യൂ​ൾ വൈ​കു​ന്നു. ഓ​രോ വി​മാ​ന​ത്തി​ലും യാ​ത്ര ചെ​യ്യേ​ണ്ട തീ​ർ​ഥാ​ട​ക​രു​ടെ പ​ട്ടി​ക ഇ​നി​യും കേ​​ന്ദ്ര ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്ന്​ യാ​ത്ര തി​രി​ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം ഹാ​ജി​മാ​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു. വി​മാ​ന ഷെ​ഡ്യൂ​ൾ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് സ​ർ​വി​സി​ന് അ​ന്തി​മ രൂ​പം ന​ൽ​കാ​ൻ ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ബു​ധ​നാ​ഴ്​​ച​ ക​രി​പ്പൂ​രി​ലെ ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​രും. തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ​രി​ശീ​ല​ന ക്ലാ​സു​ക​ളെ​ല്ലം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സ്​​ പ്ര​വ​ർ​ത്ത​നം ഈ ​മാ​സം ഏ​ഴി​ന്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റും. ഒ​മ്പ​താം തീ​യ​തി മു​ത​ൽ ഹ​ജ്ജ് സെ​ല്ലും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും.

അ​ഞ്ചി​ന്​ ആ​ലു​വ ​െഗ​സ്​​റ്റ് ഹൗ​സി​ൽ സ്വാ​ഗ​ത​സം​ഘം യോ​ഗ​വും ചേ​രും. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ഹ​ജ്ജ് ക്യാ​മ്പി​ലെ ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്കു​ൾ​പ്പെ​ടെ സൗ​ക​ര്യ​ത്തി​ന്​ വ​ലി​യ പ​ന്ത​ലി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്നു​ണ്ട്. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ലി​ൽ​നി​ന്നാ​ണ് ഇ​ക്കു​റി ഹാ​ജി​മാ​ർ യാ​ത്ര​യാ​കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajCochin International Airportflightsmalayalam news
News Summary - flight shedule late issue-Kerala news
Next Story