Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടിക്കറ്റെടുത്തത്​...

ടിക്കറ്റെടുത്തത്​ അവസാന നിമിഷം; അപ്രതീക്ഷിതം ആകാശ പ്രതിഷേധം

text_fields
bookmark_border
flight protest
cancel
camera_alt

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച നവീൻകുമാറിനെയും ഫർദീൻ മജീദിനെയും വിമാനത്താവളത്തിന് പുറത്തേക്ക്‌ കൊണ്ടുവരുന്നു 

Listen to this Article

ക​ണ്ണൂ​ർ: ക​ന​ത്ത സു​ര​ക്ഷ​ക്കി​ട​യി​ലും മു​ഖ്യ​മ​​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​നു​ള്ളി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം അ​പ്ര​തീ​ക്ഷി​തം. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യൂ​ത്ത്​​ കോ​ൺ​ഗ്ര​സ്​ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ, മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ഫ​ർ​സി​ൻ മ​ജീ​ദ്, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​സു​നി​ത് എ​ന്നി​വ​ർ അ​വ​സാ​ന നി​മി​ഷ​മാ​ണ്​ അ​ധി​ക തു​ക കൊ​ടു​ത്ത്​ കൗ​ണ്ട​റി​ൽ​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത്​ വി​മാ​ന​ത്തി​ൽ ​ക​യ​റി​യ​ത്.

72 പേ​രു​ള്ള 6 -ഇ 7407 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ 3.50നാ​ണ് മു​ഖ്യ​മ​ന്ത്രി​യും എ​ട്ടം​ഗ ക​മാ​ൻ​ഡോ​ക​ളും ക​യ​റി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രാ​യ മൂ​ന്നം​ഗ​സം​ഘ​വും വി​മാ​ന​ത്തി​ൽ ക​യ​റാ​നെ​ത്തി. ഇ​തി​ലൊ​രാ​ൾ ക​റു​ത്ത ടീ ​ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ്ട​പ്പോ​ൾ പൊ​ലീ​സ് ചോ​ദ്യം​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ആ​ർ.​സി.​സി​യി​ൽ രോ​ഗി​യെ കാ​ണാ​ൻ പോ​കു​ന്നു എ​ന്നാ​ണ് ഇ​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടും ചോ​ദ്യം​ചെ​യ്ത​തി​ൽ മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളി​ല്ല എ​ന്ന് മ​ന​സ്സി​ലാ​യ​തു​കൊ​ണ്ടു​മാ​ണ് ഇ​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

യു​വാ​ക്ക​ളെ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ൽ ഒ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് എ​യ​ർ​പോ​ർ​ട്ട് എ​സ്.​എ​ച്ച്.​ഒ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ച്ചി​രു​ന്നെ​ന്നും ആ​വ​ശ്യം ന്യാ​യ​മാ​യ​തി​നാ​ലാ​ണ് ക​യ​റ്റി​വി​ട്ട​തെ​ന്നും എ​യ​ർ​പോ​ർ​ട്ട് പൊ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ഷേ​ധി​ച്ച​വ​ർ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ടാ​ണ് എ​ത്തി​യ​തെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​​ൻ ആ​രോ​പി​ച്ച​പ്പോ​ൾ ഇ​വ​ർ മ​ദ്യ​പി​ച്ചി​ട്ട​ല്ല വി​മാ​ന​ത്തി​ൽ ക​യ​റി​യ​തെ​ന്നാ​ണ്​​ എ​യ​ർ​പോ​ർ​ട്ട് പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress protestyouth congressflight protest
News Summary - flight protest unexpected
Next Story