Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തിലെ പ്രതിഷേധം:...

വിമാനത്തിലെ പ്രതിഷേധം: സംഘത്തിൽ നാലാമൻ കൂടിയുണ്ടെന്ന്​ സി.പി.എം

text_fields
bookmark_border
mv jayarajan
cancel
Listen to this Article

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രെ വി​മാ​ന​ത്തി​ൽ ന​ട​ന്ന പ്ര​തി​​ഷേ​ധ​ത്തി​ലെ സം​ഘ​ത്തി​ൽ നാ​ലാ​മ​തൊ​രാ​ൾ കൂ​ടി​യു​ണ്ടെ​ന്ന്​ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. യൂ​ത്ത് ​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​ണ്​ ഇ​യാ​ൾ. വി​മാ​ന ടി​ക്ക​റ്റി​ന്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ വി​ളി​ച്ച്​ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്​ ഡി.​സി.​സി ഓ​ഫി​സി​ൽ​നി​ന്നാ​ണ്. ഈ ​ടി​ക്ക​റ്റി​ന്‍റെ പ​ണം ഇ​നി​യും ന​ൽ​കി​യി​ട്ടി​ല്ല. അ​ക്ര​മ ഗൂ​ഢാ​​ലോ​ച​ന​യി​ൽ ഡി.​സി.​സി​ക്കും പ​ങ്കു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പൊ​ലീ​സ്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണം.

പ്ര​തി​​ഷേ​ധി​ച്ച സം​ഘ​ത്തി​ലെ യൂ​ത്ത് ​കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്​, ന​വീ​ൻ കു​മാ​ർ എ​ന്നി​വ​ർ​ക്ക്​ ഹൈ​കോ​ട​തി വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ളി​വി​ലു​ള്ള സു​നി​ത്​ നാ​രാ​യ​ണ​ന്​ മു​ൻ​കൂ​ർ ജാ​മ്യ​വും അ​നു​വ​ദി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ്​ ഇ​വ​ർ​ക്കു​പു​റ​മെ നാ​ലാ​മ​തൊ​രാ​ൾ​കൂ​ടി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന്​ ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം.

ഗു​ണ്ട​ലി​സ്റ്റി​ൽ​പെ​ട്ട യൂ​ത്ത് കോ​ണ്‍ഗ്ര​സ്​ ക്രി​മി​ന​ലി​നെ മു​ഖ്യ​മ​ന്ത്രി​യെ അ​പാ​യ​പ്പെ​ടു​ത്താ​നാ​ണ് അ​യ​ച്ച​തെന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV JayarajanCPMflight protest
News Summary - Flight protest CPM claims fourth in gang
Next Story