Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്​മസ്​ തിരക്ക്​:...

ക്രിസ്​മസ്​ തിരക്ക്​: ആഭ്യന്തര വിമാന യാത്രനിരക്ക് കുത്തനെ ഉയർത്തി

text_fields
bookmark_border
cheapestflight
cancel
നെ​ടു​മ്പാ​ശ്ശേ​രി: ക്രി​സ്​​മ​സ്​ തി​ര​ക്ക് മു​ത​ലാ​ക്കി വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ല്ലാം ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തി. 22നും 23​നു​മെ​ല്ലാം വ​ൻ തു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഡ​ൽ​ഹി--കൊ​ച്ചി നി​ര​ക്ക്് 18,000 മു​ത​ൽ 27,000 രൂ​പ വ​രെ​യാ​ണ്. 4000-4500 രൂ​പ​യാ​ണ് സാ​ധാ​ര​ണ നി​ര​ക്ക്.

മും​ബൈ-കൊ​ച്ചി നി​ര​ക്ക്് 14,000 മു​ത​ൽ 16,000 രൂ​പ വ​രെ​യാ​ണ്. 2500 മു​ത​ൽ 3000 വ​രെ നി​ര​ക്കി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ ടി​ക്ക​റ്റ്് കി​ട്ടു​ന്നി​ട​ത്താ​ണ് ഈ ​കൊ​ള്ള​നി​ര​ക്ക്. 1200 രൂ​പ​ക്ക്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചി​ക്ക്​്് ടി​ക്ക​റ്റ് കി​ട്ടി​യി​രു​ന്ന​ത് 8400 മു​ത​ൽ 16,000 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നു. ചെ​െ​ന്നെ-​കൊ​ച്ചി നി​ര​ക്ക്് 9000-14,000 രൂ​പ​യാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 2000 രൂ​പ​ക്ക്​് കി​ട്ടു​ന്ന ടി​ക്ക​റ്റി​നാ​ണ് കൂ​ടി​യ നി​ര​ക്ക്് ഈ​ടാ​ക്കു​ന്ന​ത്. 

ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​വ​രെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളെ​ല്ലാം കൂ​ട്ടി​യ​ത് കു​ടും​ബ​മാ​യി ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ക്കാ​ൻ ക​രു​തി​യി​രു​ന്ന​വ​രെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ കൊ​ച്ചി​ക്ക് ആ​ഴ്ച​യി​ൽ 93 സ​ർ​വി​സു​ണ്ടാ​യി​ട്ടും വി​മാ​ന​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കാ​ണ്. വേ​ണ്ട​ത്ര െട്ര​യി​ൻ സ​ർ​വി​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ഇ​ല്ലാ​ത്ത​താ​ണ് പ​ല​രും വി​മാ​ന​ടി​ക്ക​റ്റി​നെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്. െട്ര​യി​ൻ ടി​ക്ക​റ്റു​ക​ളെ​ല്ലാം വ​ള​രെ നേ​ര​ത്തേ തീ​ർ​ന്നി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmasflightmalayalam newsfare hike
News Summary - flight fare hike in christmas -India news
Next Story