ഗൾഫിലെ അവധിക്കാലം മുതലാക്കി വിമാനക്കമ്പനികളുടെ കൊള്ള
text_fieldsനെടുമ്പാശ്ശേരി: ഗൾഫിലെ അവധിക്കാലം മുതലാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നു. ഗൾഫിൽ സ്കൂൾ അടക്കുന്ന സമയമായതോടെയാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. ധാരാളം പേർ നാട്ടിൽ എത്തുന്ന സമയമാണിത്. ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടി വരെയാണ് വർധന.
ശനിയാഴ്ചത്തെ എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി നിരക്ക് 30,000 രൂപയാണ്. തിരക്കില്ലാത്തപ്പോൾ ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് 5000 രൂപക്ക് ടിക്കറ്റ് കിട്ടും. ഇപ്പോൾ ഗൾഫിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ്് നിരക്ക് 20,000 മുതൽ 35,000 രൂപ വരെയാണ്. ജൂലൈ പകുതി വരെ ഈ നിരക്ക് തുടരും.
കൂടുതൽ വിമാനങ്ങൾ ഗൾഫിലേക്ക് സർവിസ് ആരംഭിച്ചതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഇപ്പോഴില്ലെങ്കിലും നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകുന്നില്ല. തിരക്ക് കണക്കിലെടുത്ത് ഉയർന്ന സ്ലാബിെല ടിക്കറ്റാണ് വിമാനക്കമ്പനികൾ വിറ്റഴിക്കുന്നത്. ഇതുകൊണ്ടാണ് ടിക്കറ്റിന് കൂടുതൽ തുക നൽകേണ്ടിവരുന്നത്.
