Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനം റദ്ദാക്കി; സൗദി...

വിമാനം റദ്ദാക്കി; സൗദി എയർലൈൻസ് യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
വിമാനം റദ്ദാക്കി; സൗദി എയർലൈൻസ് യാത്രക്കാർ വലഞ്ഞു
cancel

നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് വി​മാ​നം റ​ദ്ദാ​ക്കി​യ​തു​മൂ​ലം വ​ല​ഞ്ഞ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് യാ​ത്ര​ക്കാ​ർ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ളെ​ല്ലാം നി​റ​യെ ബു​ക്കി​ങ് ഉ​ള്ള​തി​നാ​ൽ പ​ല​ർ​ക്കും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​കാ​ൻ ടി​ക്ക​റ്റ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ജോ​ലി​യെ​യും മ​റ്റും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 3.40ന് ​കൊ​ച്ചി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ജി​ദ്ദ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ര​ണ്ട് ദി​വ​സ​മാ​യി വ​ല​ഞ്ഞ​ത് പു​റ​പ്പെ​ടാ​നാ​യി വി​മാ​ന​ത്തി​ൽ ക​യ​റ്റി​യി​രു​ത്തി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച് എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ ഇ​വ​രെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് പ​ല സ​മ​യ​ങ്ങ​ളി​ൽ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ങ്കി​ലും സ​ർ​വി​സ് ഉ​ണ്ടാ​യി​ല്ല. എ​പ്പോ​ഴാ​ണ് പോ​കേ​ണ്ടി വ​രു​ന്ന​തെ​ന്ന​റി​യാ​തെ യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഇ​ന്ന​ലെ രാ​വി​ലെ വ​രെ ഉ​റ​ങ്ങാ​തെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​മാ​ന​ക്ക​മ്പ​നി ഓ​ഫി​സി​ലെ​ത്തി ബ​ഹ​ളം വെ​ച്ച​തോ​ടെ​യാ​ണ് പ​ല​ർ​ക്കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്.

കൊച്ചിയിൽനിന്ന് 39 സർവിസുകൾ നടത്തി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ നി​ന്ന് ഇ​ന്ന​ലെ വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ 39 സ​ർ​വി​സു​ക​ൾ ഗ​ൾ​ഫ് സെ​ക്ട​റു​ക​ളി​ലേ​ക്കും തി​രി​കെ​യും ന​ട​ത്തി.

അ​ബു​ദാ​ബി​യി​ലേ​ക്കും തി​രി​കെ​യും എ​ട്ട്,. ദു​ബൈ​യി​ൽ നി​ന്നും തി​രി​കെ​യും മൂ​ന്ന്, ദോ​ഹ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തി​രി​കെ​യും ര​ണ്ട് വീ​തം, റി​യാ​ദി​ൽ നി​ന്നും തി​രി​കെ ഓ​രോ സ​ർ​വി​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്.

മ​സ്ക​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് മൂ​ന്നും തി​രി​കെ ര​ണ്ടും സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinesflightairlinesPassengers strandedcanceled
News Summary - Flight canceled; Saudi Airlines passengers stranded
Next Story