തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ അമർഷം; കണ്ണൂരിൽ വീണ്ടും പി.ജയരാജന്‍ അനുകൂല ഫ്ലക്സുകൾ
text_fieldsകണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ വീണ്ടും അമർഷം പുകയുന്നു. സി.പി.എമ്മിന്‍റെ ശക്തി കേന്ദ്രമായ കണ്ണൂരിൽ പലയിടങ്ങളിലും പി.ജയരാജന്‍ അനുകൂല ഫ്ലക്സ് ബോർഡുകൾ ഉയർന്നു. പി.ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ എന്ന് വാചകത്തോടെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെയും പാർട്ടി നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.
സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍റെ വൈകുന്നേരം നാലുമണിക്ക് നടക്കാനിരിക്കുന്ന വാർത്താ സമ്മേളനം സംബന്ധിച്ച് സി.പി.എം കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന് താഴെ എം.വി ഗോവിന്ദൻ രാജി വെക്കണമെന്ന തരത്തിൽ കമന്‍റുകൾ നിറയുകയാണ്. ഒരിക്കൽ സി.പി.എംന് വേണ്ടി സൈബറിടങ്ങളിൽ പ്രവർത്തിച്ച അണികൾ തന്നെയാണ് വിമർശമന കമന്‍റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ടെന്നാണ് പി.ജയരാജന്‍റ പ്രതികരണം. കമ്യൂണിസ്റ്റ്കാർ പാർലമെന്‍ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്നും അത് ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതക്ക് മങ്ങലേൽക്കുമെന്നും പി.ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

