തെരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ നിരോധിച്ച് ഹൈകോടതി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി ഫ്ലക്സുപോലുള്ള വസ്തുക്കള്‍ പാടില്ലെ ന്ന് ഹൈകോടതി. ദ്രവിക്കുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായവ മാത്രമേ ഉപയോഗിക്ക ാവൂെവന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്‍ നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫ്ലക്സിെൻറ നിര്‍മാണവും ശേഖരണവും വില്പനയും ഉപയോഗവും നിരോധിക്കണമെന്ന ആറ്റിങ്ങല്‍ സ്വദേശി ബി.എസ്. ശ്യാംകുമാറിെൻറ ഹരജിയാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹാർദമല്ലാത്ത വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന് രാഷ്ട്രീയ പാർട്ടികൾക്ക് രേഖാമൂലം നിർദേശം നല്‍കിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടി. പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഗുരുതര പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന രാസവസ്തുവാണ്. ഇത് പ്രചാരണത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഫെബ്രുവരി 26ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രാഷ്ട്രീയ പാർട്ടികള്‍ക്ക് നൽകിയ നിർദേശം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജനുവരി 17ന് കമീഷന് എഴുതിയ കത്തിെൻറ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ പരിസ്ഥിതിസൗഹാർദമല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന നിർദേശം തെരഞ്ഞെടുപ്പ് കമീഷെൻറ മാതൃക പെരുമാറ്റച്ചട്ടത്തിെൻറ ഭാഗമാണോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. പെരുമാറ്റച്ചട്ടത്തിെൻറ ഭാഗമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയതോടെ കമീഷന് നിര്‍ദേശം സംസ്ഥാനത്തിന് ബാധകമാണെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഇടക്കാല ഉത്തരവിറക്കിയത്.
താരതമ്യേന അപകടം കുറവായ ജൈവ പ്ലാസ്റ്റിക്, പ്രകൃതിദത്തമായ തുണി, പുനരുപയോഗിക്കാവുന്ന കടലാസ് തുടങ്ങിയവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പ്ലാസ്റ്റിക്, ഫ്ലക്സ് നിരോധനം സംബന്ധിച്ച നിലവിെല മറ്റുഹരജികള്ക്കൊപ്പമായിരിക്കും ഇനി ഈ ഹരജി പരിഗണിക്കുക.