സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പി.വി.സി ഫ്ലക്സുകൾ നിരോധിച്ച് സർക്കാർ ഉത്തരവ്. ബോ ർഡ് സ്ഥാപിക്കുന്നവരിൽനിന്നും പ്രിൻറ് ചെയ്യുന്നവരിൽനിന്നും പിഴ ഇൗടാക്കുംവിധമാ ണ് തദ്ദേശവകുപ്പ് ഉത്തരവ്. നേരത്തേ പലതവണ ഇക്കാര്യത്തിൽ ഉത്തരവിറക്കിയെങ്കിലും ഫ ലം കണ്ടിരുന്നില്ല. എന്നാൽ, പ്രിൻറ് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതട ക്കം കടുത്ത വ്യവസ്ഥകളും പിഴയുമാണ് പുതിയ ഉത്തരവിൽ.
സർക്കാർ- സ്വകാര്യ പരിപാടികൾ, മത ചടങ്ങുകൾ, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റ് പരസ്യങ്ങൾ ഉൾപ്പെടെ ഒന്നിനും പി.വി.സി (പോളി വിനൈൽ ക്ലോറൈഡ് ഫ്ലക്സ്) ഉപയോഗിക്കാനോ പ്രിൻറ് ചെയ്യാനോ പാടില്ല. പി.വി.സി ഫ്ലക്സിന് പകരം തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങി പുനഃചംക്രമണസാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കുന്നവയേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ക്ലോത്തും അനുവദനീയമല്ല.
ബോർഡുകളും ബാനറുകളും പ്രിൻറ് ചെയ്യുേമ്പാൾ ‘റീസൈക്കബിൾ, പി.വി.സി ഫ്രീ’ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിെൻറ പേരും പ്രിൻറിങ് നമ്പരും ഉൾപ്പെടുത്തണം. ഇൗ നമ്പർ പ്രകാരം പ്രിൻറ് ചെയ്യുന്ന ഉപഭോക്താവിെൻറ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കണം.
തീയതിെവച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് അത് അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായി നിശ്ചയിക്കും. തീയതി െവക്കാത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതിയാവും ഉപയോഗം അവസാനിക്കുന്ന തീയതി. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ബാനറുകൾ എന്നിവ ഉപയോഗം അവസാനിക്കുന്ന തീയതിക്ക് ശേഷം പരമാവധി ഏഴ് ദിവസത്തിനകം സ്ഥാപിച്ചവർ തന്നെ നീക്കണം.
തദ്ദേശ സ്ഥാപന അനുമതിയോടെ സ്ഥാപിച്ച നിലവിലെ പരസ്യ ബോർഡുകൾക്കും വ്യവസ്ഥ ബാധകമാണ്. അപ്രകാരം ചെയ്തില്ലെങ്കിൽ ബോർഡ് സ്ഥാപിച്ചവരിൽനിന്ന് ചരതുശ്ര അടിക്ക് 20 രൂപ നിരക്കിൽ പിഴയും നീക്കുന്നതിനുള്ള തുകയും തദ്ദേശസ്ഥാപനങ്ങൾ ഇൗടാക്കണം. സംസ്ഥാനത്തെ മുഴുവൻ പരസ്യ പ്രിൻറിങ് സ്ഥാപനങ്ങളിലും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്ന പ്രിൻറിങ് േജാലികൾ മാത്രമേ ഏറ്റെടുക്കൂവെന്ന് ബോർഡ് സ്ഥാപിക്കണം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തേദ്ദശ സെക്രട്ടറിമാർ കർശനമായി പാലിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
